-
സംഖ്യ 32:20-22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 അപ്പോൾ മോശ അവരോടു പറഞ്ഞു: “നിങ്ങൾ യഹോവയുടെ മുമ്പാകെ യുദ്ധസജ്ജരായി+ ആയുധം എടുക്കുകയും 21 ദൈവം തന്റെ ശത്രുക്കളെ തന്റെ മുന്നിൽനിന്ന് ഓടിച്ചുകളയുമ്പോൾ+ നിങ്ങൾ ഓരോരുത്തരും ആയുധം ഏന്തി യഹോവയുടെ മുമ്പാകെ യോർദാൻ കടക്കുകയും ചെയ്താൽ 22 ദേശം യഹോവയുടെ മുമ്പാകെ അധീനമായിക്കഴിയുമ്പോൾ+ ഈ ദേശം യഹോവയുടെ വീക്ഷണത്തിൽ നിങ്ങളുടെ അവകാശമായിരിക്കും.+ അപ്പോൾ നിങ്ങൾക്കു ദേശത്തേക്കു മടങ്ങിവരാം.+ യഹോവയുടെയും ഇസ്രായേലിന്റെയും മുന്നിൽ നിങ്ങൾ കുറ്റമില്ലാത്തവരായിരിക്കും.
-
-
സംഖ്യ 32:25-29വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 ഗാദിന്റെ വംശജരും രൂബേന്റെ വംശജരും മോശയോടു പറഞ്ഞു: “യജമാനൻ കല്പിക്കുന്നതുപോലെതന്നെ അടിയങ്ങൾ ചെയ്തുകൊള്ളാം. 26 ഞങ്ങളുടെ കുട്ടികളും ഭാര്യമാരും കന്നുകാലികളും എല്ലാ വളർത്തുമൃഗങ്ങളും ഗിലെയാദിലെ നഗരങ്ങളിൽ കഴിയട്ടെ.+ 27 എന്നാൽ അടിയങ്ങൾ എല്ലാവരും ആയുധം ഏന്തി യുദ്ധസജ്ജരായി+ യജമാനൻ കല്പിച്ചതുപോലെ യഹോവയുടെ മുമ്പാകെ അവിടേക്കു പൊയ്ക്കൊള്ളാം.”
28 അങ്ങനെ മോശ അവരുടെ കാര്യത്തിൽ പുരോഹിതനായ എലെയാസരിനും നൂന്റെ മകനായ യോശുവയ്ക്കും ഇസ്രായേൽഗോത്രങ്ങളിലെ പിതൃഭവനത്തലവന്മാർക്കും ഒരു കല്പന കൊടുത്തു. 29 മോശ അവരോടു പറഞ്ഞു: “ഗാദിന്റെയും രൂബേന്റെയും വംശജരിൽ യഹോവയുടെ മുമ്പാകെ ആയുധം ഏന്തി യുദ്ധസജ്ജരായ എല്ലാ പുരുഷന്മാരും നിങ്ങളോടൊപ്പം യോർദാൻ കടന്ന് വരും. ദേശം നിങ്ങളുടെ മുന്നിൽ കീഴടങ്ങിക്കഴിയുമ്പോൾ നിങ്ങൾ ഗിലെയാദ് ദേശം അവർക്ക് അവകാശമായി കൊടുക്കണം.+
-
-
യോശുവ 1:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 യോശുവ രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ പാതി ഗോത്രത്തോടും പറഞ്ഞു:
-