വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ന്യായാധിപന്മാർ 3:9, 10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 പക്ഷേ ഇസ്രായേ​ല്യർ യഹോ​വയോ​ടു സഹായ​ത്തി​നാ​യി നിലവിളിച്ചപ്പോൾ+ അവരെ വിടു​വി​ക്കാൻ യഹോവ ഒരു രക്ഷകനെ,+ കാലേ​ബി​ന്റെ അനിയ​നായ കെനസി​ന്റെ മകൻ ഒത്‌നീയേ​ലി​നെ,+ എഴു​ന്നേൽപ്പി​ച്ചു. 10 യഹോവയുടെ ആത്മാവ്‌+ ഒത്‌നീയേ​ലി​ന്റെ മേൽ വന്നു, ഒത്‌നീ​യേൽ ഇസ്രായേ​ലി​നു ന്യായാ​ധി​പ​നാ​യി​ത്തീർന്നു. ഒത്‌നീ​യേൽ യുദ്ധത്തി​നു പോയ​പ്പോൾ മെസൊപ്പൊത്താമ്യയിലെ* രാജാ​വായ കൂശൻ-രിശാ​ഥ​യീ​മി​നെ യഹോവ ഒത്‌നീയേ​ലി​ന്റെ കൈയിൽ ഏൽപ്പിച്ചു; ഒത്‌നീ​യേൽ അയാളെ പരാജ​യപ്പെ​ടു​ത്തി.

  • ന്യായാധിപന്മാർ 11:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 യഹോവയുടെ ആത്മാവ്‌ യിഫ്‌താ​ഹി​ന്റെ മേൽ വന്നു.+ ഗിലെ​യാ​ദി​ലൂടെ​യും മനശ്ശെ​യി​ലൂടെ​യും സഞ്ചരിച്ച്‌ യിഫ്‌താ​ഹ്‌ ഗിലെ​യാ​ദി​ലെ മിസ്‌പെയിൽ+ എത്തി. പിന്നെ ഗിലെ​യാ​ദി​ലെ മിസ്‌പെ​യിൽനിന്ന്‌ അമ്മോ​ന്യ​രു​ടെ നേരെ ചെന്നു.

  • ന്യായാധിപന്മാർ 13:24, 25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 പിന്നീട്‌ മനോ​ഹ​യു​ടെ ഭാര്യ ഒരു മകനെ പ്രസവി​ച്ചു. മകനു ശിംശോൻ+ എന്നു പേരിട്ടു. കുട്ടി വളർന്നു​വ​രവെ യഹോ​വ​യു​ടെ അനു​ഗ്രഹം കുട്ടി​യു​ടെ മേലു​ണ്ടാ​യി​രു​ന്നു. 25 പിന്നെ, സൊര​യ്‌ക്കും എസ്‌തായോലിനും+ ഇടയി​ലുള്ള മഹനേ-ദാനിൽവെച്ച്‌+ യഹോ​വ​യു​ടെ ആത്മാവ്‌ ശിം​ശോ​നെ പ്രചോ​ദി​പ്പി​ച്ചു​തു​ടങ്ങി.+

  • ന്യായാധിപന്മാർ 14:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 അപ്പോൾ യഹോ​വ​യു​ടെ ആത്മാവ്‌ ശിം​ശോ​നു ശക്തി പകർന്നു.+ ഒരു ആട്ടിൻകു​ട്ടി​യെ കീറു​ന്ന​തുപോ​ലെ ശിം​ശോൻ കൈകൾകൊ​ണ്ട്‌ അതിനെ രണ്ടായി വലിച്ചു​കീ​റി. എന്നാൽ ഇതൊ​ന്നും ശിം​ശോൻ മാതാ​പി​താ​ക്കളോ​ടു പറഞ്ഞില്ല.

  • ന്യായാധിപന്മാർ 15:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 ലേഹിയിൽ എത്തിയ​പ്പോൾ ശിം​ശോ​നെ കണ്ട്‌ ഫെലി​സ്‌ത്യർ വിജയാ​രവം മുഴക്കി. അപ്പോൾ യഹോ​വ​യു​ടെ ആത്മാവ്‌ ശിം​ശോ​നു ശക്തി പകർന്നു.+ ശിം​ശോ​ന്റെ കൈയിൽ കെട്ടി​യി​രുന്ന കയർ കത്തിക്ക​രിഞ്ഞ നൂലുപോ​ലെ കൈയിൽനി​ന്ന്‌ അറ്റു​പോ​യി.+

  • സെഖര്യ 4:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 ദൂതൻ എന്നോടു പറഞ്ഞു: “സെരു​ബ്ബാ​ബേ​ലി​നോ​ടുള്ള യഹോ​വ​യു​ടെ വാക്കുകൾ ഇതാണ്‌: ‘“സൈന്യ​ത്താ​ലോ ശക്തിയാ​ലോ അല്ല,+ എന്റെ ആത്മാവി​നാൽ”+ എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക