21 പിന്നെ മോശ അയാളോടൊപ്പം താമസിക്കാൻ സമ്മതിച്ചു. രയൂവേൽ മകൾ സിപ്പോറയെ+ മോശയ്ക്കു വിവാഹം ചെയ്തുകൊടുത്തു. 22 പിന്നീട് സിപ്പോറ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. “ഞാൻ ഒരു മറുനാട്ടിൽ പരദേശിയായി ജീവിക്കുകയാണല്ലോ”+ എന്നു പറഞ്ഞ് മോശ അവനു ഗർശോം+ എന്നു പേരിട്ടു.