21 അപ്പോൾ ശൗൽ പറഞ്ഞു: “ഇസ്രായേൽഗോത്രങ്ങളിൽ ഏറ്റവും ചെറുതായ ബന്യാമീൻഗോത്രത്തിൽപ്പെട്ടവനല്ലേ ഞാൻ?+ എന്റെ കുലം ബന്യാമീൻഗോത്രത്തിലെ എല്ലാ കുലങ്ങളിലുംവെച്ച് ഏറ്റവും നിസ്സാരമല്ലേ? പിന്നെ, എന്തിനാണ് അങ്ങ് എന്നോട് ഇങ്ങനെ സംസാരിക്കുന്നത്?”
22 അതുകൊണ്ട്, അവർ യഹോവയോട്,+ “ആ പുരുഷൻ ഇവിടെ വന്നിട്ടുണ്ടോ” എന്ന് ആരാഞ്ഞു. അപ്പോൾ യഹോവ, “അവൻ അതാ, ആ സാധനങ്ങൾക്കിടയിൽ ഒളിച്ചിരിപ്പുണ്ട്” എന്നു പറഞ്ഞു.