14 പക്ഷേ, ഇനി താങ്കളുടെ അധികാരം നിലനിൽക്കില്ല.+ യഹോവ മനസ്സിന് ഇണങ്ങിയ ഒരാളെ കണ്ടെത്തി+ തന്റെ ജനത്തിനു നേതാവായി നിയോഗിക്കും.+ കാരണം, യഹോവ കല്പിച്ചതു താങ്കൾ അനുസരിച്ചില്ലല്ലോ.”+
28 അപ്പോൾ, ശമുവേൽ ശൗലിനോടു പറഞ്ഞു: “ഇസ്രായേലിന്റെ രാജഭരണം യഹോവ ഇന്നു നിന്നിൽനിന്ന് കീറിമാറ്റിയിരിക്കുന്നു. നിന്റെ സഹമനുഷ്യരിൽ നിന്നെക്കാൾ ഉത്തമനായ ഒരാൾക്കു ദൈവം അതു കൊടുക്കും.+
8 ശൗലിനു നല്ല ദേഷ്യം വന്നു.+ ഈ പാട്ടു ശൗലിന് ഇഷ്ടപ്പെട്ടില്ല. ശൗൽ പറഞ്ഞു: “അവർ ദാവീദിനു പതിനായിരങ്ങളെ കൊടുത്തു. എനിക്കാണെങ്കിൽ വെറും ആയിരങ്ങളെയും. ഇനി ഇപ്പോൾ, രാജാധികാരം മാത്രമേ അവനു കിട്ടാനുള്ളൂ!”+
31 യിശ്ശായിയുടെ മകൻ ഈ ഭൂമുഖത്ത് ജീവിച്ചിരിക്കുന്നിടത്തോളം നീയും നിന്റെ രാജാധികാരവും വേരുറയ്ക്കില്ല.+ അതുകൊണ്ട്, ആളയച്ച് ദാവീദിനെ എന്റെ അടുത്ത് കൊണ്ടുവരൂ! ദാവീദ് മരിക്കണം.”*+
17 യോനാഥാൻ പറഞ്ഞു: “പേടിക്കേണ്ടാ. എന്റെ അപ്പനായ ശൗൽ നിന്നെ കണ്ടുപിടിക്കില്ല. നീ ഇസ്രായേലിനു രാജാവാകും.+ ഞാൻ നിനക്കു രണ്ടാമനും. എന്റെ അപ്പനായ ശൗലിനും അത് അറിയാം.”+