-
1 ശമുവേൽ 11:9-11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 അപ്പോൾ, അവർ ആ ദൂതന്മാരോടു പറഞ്ഞു: “ഗിലെയാദിലെ യാബേശിലുള്ളവരോടു നിങ്ങൾ പറയേണ്ടത് ഇതാണ്: ‘നാളെ വെയിൽ ഉറയ്ക്കുമ്പോൾ നിങ്ങൾക്കു രക്ഷ വന്നിരിക്കും.’” ദൂതന്മാർ ചെന്ന് ഇക്കാര്യം യാബേശുനിവാസികളോടു പറഞ്ഞു. അതുകേട്ട് അവർക്കു സന്തോഷം അടക്കാനായില്ല. 10 അവർ പറഞ്ഞു: “നാളെ ഞങ്ങൾ നിങ്ങൾക്കു കീഴടങ്ങാം. ഇഷ്ടമുള്ളതെന്തും ഞങ്ങളോടു ചെയ്തുകൊള്ളുക.”+
11 പിറ്റേന്ന്, ശൗൽ ജനത്തെ മൂന്നു പടയായി തിരിച്ചു. അവർ പ്രഭാതയാമത്തിൽ* പാളയത്തിന്റെ നടുവിലേക്കു ചെന്ന് വെയിൽ ഉറയ്ക്കുന്നതുവരെ അമ്മോന്യരെ+ കൊന്നുവീഴ്ത്തി. രക്ഷപ്പെട്ടവരെയോ, രണ്ടു പേർ ഒരുമിച്ചുവരാത്ത രീതിയിൽ ചിതറിച്ചുകളഞ്ഞു.
-