വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 5:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 “എന്റെ അപ്പനായ ദാവീ​ദിന്‌ അപ്പന്റെ ദൈവ​മായ യഹോ​വ​യു​ടെ നാമത്തി​നു​വേണ്ടി ഒരു ഭവനം പണിയാൻ കഴിഞ്ഞി​ല്ലെന്നു താങ്കൾക്ക്‌ അറിയാ​മ​ല്ലോ. കാരണം, യഹോവ അപ്പന്റെ ശത്രു​ക്കളെ അപ്പന്റെ കാൽക്കീ​ഴാ​ക്കു​ന്ന​തു​വരെ ചുറ്റു​മുള്ള ശത്രു​ക്ക​ളോട്‌ അപ്പനു യുദ്ധം ചെയ്യേ​ണ്ടി​വന്നു.+

  • 1 രാജാക്കന്മാർ 8:17-19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 ഇസ്രായേലിന്റെ ദൈവ​മായ യഹോ​വ​യു​ടെ നാമത്തി​നു​വേണ്ടി ഒരു ഭവനം പണിയണം എന്നത്‌ എന്റെ അപ്പനായ ദാവീ​ദി​ന്റെ ഹൃദയാ​ഭി​ലാ​ഷ​മാ​യി​രു​ന്നു.+ 18 എന്നാൽ യഹോവ എന്റെ അപ്പനായ ദാവീ​ദി​നോ​ടു പറഞ്ഞു: ‘എന്റെ നാമത്തി​നു​വേണ്ടി ഒരു ഭവനം പണിയാ​നുള്ള നിന്റെ തീവ്ര​മായ ആഗ്രഹം നല്ലതു​തന്നെ. 19 പക്ഷേ നീയല്ല, നിനക്കു ജനിക്കാ​നി​രി​ക്കുന്ന നിന്റെ മകനാ​യി​രി​ക്കും എന്റെ നാമത്തി​നു​വേണ്ടി ആ ഭവനം പണിയു​ന്നത്‌.’+

  • 1 ദിനവൃത്താന്തം 17:4-6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 “ചെന്ന്‌ എന്റെ ദാസനായ ദാവീ​ദി​നോട്‌ ഇങ്ങനെ പറയുക: ‘യഹോവ പറയുന്നു: “എനിക്കു താമസി​ക്കാ​നുള്ള ഭവനം പണിയു​ന്നതു നീയാ​യി​രി​ക്കില്ല.+ 5 ഇസ്രായേലിനെ വിടു​വിച്ച്‌ കൊണ്ടു​വന്ന ദിവസം​മു​തൽ ഇന്നുവരെ ഞാൻ ഒരു ഭവനത്തിൽ താമസി​ച്ചി​ട്ടില്ല. പകരം ഞാൻ കൂടാ​ര​ത്തിൽനിന്ന്‌ കൂടാ​ര​ത്തി​ലേ​ക്കും ഒരിട​ത്തു​നിന്ന്‌ മറ്റൊരിടത്തേക്കും+ സഞ്ചരി​ക്കു​ക​യാ​യി​രു​ന്നി​ല്ലേ? 6 ഞാൻ ഇസ്രാ​യേ​ലി​ന്റെ​കൂ​ടെ സഞ്ചരിച്ച കാലത്ത്‌ എപ്പോ​ഴെ​ങ്കി​ലും, എന്റെ ജനമായ ഇസ്രാ​യേ​ലി​നെ മേയ്‌ക്കാൻ ഞാൻ നിയമിച്ച ഏതെങ്കി​ലും ഒരു ന്യായാ​ധി​പ​നോട്‌, ‘നിങ്ങൾ എനിക്കു​വേണ്ടി ദേവദാ​രു​കൊ​ണ്ടുള്ള ഒരു ഭവനം പണിയാ​ത്തത്‌ എന്താണ്‌’ എന്നു ചോദി​ച്ചി​ട്ടു​ണ്ടോ?”’

  • 1 ദിനവൃത്താന്തം 22:7, 8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 ദാവീദ്‌ ശലോ​മോ​നോ​ടു പറഞ്ഞു: “എന്റെ ദൈവ​മായ യഹോ​വ​യു​ടെ നാമത്തിൽ ഒരു ഭവനം പണിയ​ണ​മെ​ന്നത്‌ എന്റെ ഹൃദയാ​ഭി​ലാ​ഷ​മാ​യി​രു​ന്നു.+ 8 എന്നാൽ യഹോവ എന്നോടു പറഞ്ഞു: ‘നീ കുറെ രക്തം ചൊരി​യു​ക​യും വലിയ യുദ്ധങ്ങൾ നടത്തു​ക​യും ചെയ്‌തു. എന്റെ മുമ്പാകെ ഭൂമി​യിൽ ഇത്രയ​ധി​കം രക്തം ചൊരി​ഞ്ഞ​തു​കൊണ്ട്‌ നീ എന്റെ നാമത്തി​നു​വേണ്ടി ഒരു ഭവനം പണിയില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക