-
2 ശമുവേൽ 7:4-7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 ആ രാത്രിതന്നെ നാഥാന് യഹോവയുടെ സന്ദേശം കിട്ടി. ദൈവം പറഞ്ഞു: 5 “ചെന്ന് എന്റെ ദാസനായ ദാവീദിനോട് ഇങ്ങനെ പറയുക: ‘യഹോവ പറയുന്നു: “എനിക്കു വസിക്കാൻ നീ ഒരു ഭവനം പണിയേണ്ടതുണ്ടോ?+ 6 ഈജിപ്‌തിൽനിന്ന് ഇസ്രായേൽ ജനത്തെ വിടുവിച്ച് കൊണ്ടുവന്ന ദിവസംമുതൽ ഇന്നുവരെ ഞാൻ ഒരു ഭവനത്തിൽ താമസിച്ചിട്ടില്ലല്ലോ.+ ഞാൻ കൂടാരത്തിൽ+ വസിച്ച് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു സഞ്ചരിക്കുകയായിരുന്നില്ലേ?* 7 ഞാൻ എല്ലാ ഇസ്രായേല്യരുടെയുംകൂടെ സഞ്ചരിച്ച കാലത്ത് എപ്പോഴെങ്കിലും, എന്റെ ജനമായ ഇസ്രായേലിനെ മേയ്‌ക്കാൻ ഞാൻ നിയമിച്ച ഏതെങ്കിലും ഒരു ഗോത്രത്തലവനോട്, ‘നിങ്ങൾ എനിക്കുവേണ്ടി ദേവദാരുകൊണ്ടുള്ള ഒരു ഭവനം പണിയാത്തത് എന്താണ്’ എന്നു ചോദിച്ചിട്ടുണ്ടോ?”’
-
-
1 രാജാക്കന്മാർ 8:17-19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിനുവേണ്ടി ഒരു ഭവനം പണിയണം എന്നത് എന്റെ അപ്പനായ ദാവീദിന്റെ ഹൃദയാഭിലാഷമായിരുന്നു.+ 18 എന്നാൽ യഹോവ എന്റെ അപ്പനായ ദാവീദിനോടു പറഞ്ഞു: ‘എന്റെ നാമത്തിനുവേണ്ടി ഒരു ഭവനം പണിയാനുള്ള നിന്റെ തീവ്രമായ ആഗ്രഹം നല്ലതുതന്നെ. 19 പക്ഷേ നീയല്ല, നിനക്കു ജനിക്കാനിരിക്കുന്ന നിന്റെ മകനായിരിക്കും എന്റെ നാമത്തിനുവേണ്ടി ആ ഭവനം പണിയുന്നത്.’+
-
-
1 ദിനവൃത്താന്തം 22:7, 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 ദാവീദ് ശലോമോനോടു പറഞ്ഞു: “എന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ഒരു ഭവനം പണിയണമെന്നത് എന്റെ ഹൃദയാഭിലാഷമായിരുന്നു.+ 8 എന്നാൽ യഹോവ എന്നോടു പറഞ്ഞു: ‘നീ കുറെ രക്തം ചൊരിയുകയും വലിയ യുദ്ധങ്ങൾ നടത്തുകയും ചെയ്‌തു. എന്റെ മുമ്പാകെ ഭൂമിയിൽ ഇത്രയധികം രക്തം ചൊരിഞ്ഞതുകൊണ്ട് നീ എന്റെ നാമത്തിനുവേണ്ടി ഒരു ഭവനം പണിയില്ല.+
-