-
സങ്കീർത്തനം 18:7-12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 ദൈവത്തിന്റെ മൂക്കിൽനിന്ന് പുക ഉയർന്നു,
വായിൽനിന്ന് സംഹാരാഗ്നി പുറപ്പെട്ടു.+
ദൈവത്തിൽനിന്ന് തീക്കനലുകൾ ജ്വലിച്ചുചിതറി.
10 ദൈവം കെരൂബിനെ വാഹനമാക്കി പറന്നുവന്നു,+
ഒരു ദൈവദൂതന്റെ* ചിറകിലേറി അതിവേഗം പറന്നെത്തി.+
11 ദൈവം ഇരുളിനെ ആവരണമാക്കി;+
ഇരുളിനെ തനിക്കു ചുറ്റും കൂടാരമാക്കി;
കറുത്തിരുണ്ട വെള്ളത്തെയും കനത്ത മേഘപടലങ്ങളെയും തന്നെ.+
12 തിരുസന്നിധിയിലെ പ്രഭയിൽനിന്ന്
ആലിപ്പഴവും തീക്കനലുകളും മേഘങ്ങളെ തുളച്ചിറങ്ങിവന്നു.
-