-
ആവർത്തനം 17:15, 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 നിങ്ങളുടെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന ഒരാളെ വേണം നീ രാജാവായി നിയമിക്കാൻ.+ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നാണു നീ രാജാവിനെ തിരഞ്ഞെടുക്കേണ്ടത്. നിന്റെ സഹോദരനല്ലാത്ത ഒരു അന്യദേശക്കാരനെ നീ നിന്റെ മേൽ നിയമിക്കാൻ പാടില്ല. 16 രാജാവ് കുതിരകളെ വാങ്ങിക്കൂട്ടുകയോ+ കുതിരകളെ സമ്പാദിക്കാനായി ജനം ഈജിപ്തിലേക്കു പോകാൻ ഇടവരുത്തുകയോ അരുത്.+ കാരണം, ‘ഒരിക്കലും നിങ്ങൾ ആ വഴിക്കു മടങ്ങിപ്പോകരുത്’ എന്ന് യഹോവ നിങ്ങളോടു കല്പിച്ചിട്ടുണ്ടല്ലോ.
-
-
1 രാജാക്കന്മാർ 10:24-26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 ദൈവം ശലോമോനു നൽകിയ ജ്ഞാനം+ കേൾക്കാനായി ഭൂമിയിൽ എല്ലായിടത്തുമുള്ള ആളുകൾ ശലോമോനെ കാണാൻ ആഗ്രഹിച്ചു. 25 രാജാവിന്റെ അടുത്ത് വരുന്നവരെല്ലാം രാജാവിനു സ്വർണത്തിന്റെയും വെള്ളിയുടെയും വസ്തുക്കൾ, വസ്‌ത്രങ്ങൾ, ആയുധങ്ങൾ, സുഗന്ധതൈലം, കുതിരകൾ, കോവർകഴുതകൾ എന്നിങ്ങനെയുള്ള കാഴ്‌ചകൾ കൊണ്ടുവരുമായിരുന്നു. എല്ലാ വർഷവും ഇതു തുടർന്നു.
26 ശലോമോൻ ധാരാളം കുതിരകളെയും* രഥങ്ങളെയും സമ്പാദിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന് 1,400 രഥങ്ങളും 12,000 കുതിരകളും*+ ഉണ്ടായിരുന്നു. രാജാവ് അവയെ രഥനഗരങ്ങളിലും യരുശലേമിൽ തന്റെ അടുത്തും സൂക്ഷിച്ചു.+
-
-
2 ദിനവൃത്താന്തം 1:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 ഈജിപ്‌തിൽനിന്ന് ഇറക്കുമതി ചെയ്‌ത ഓരോ രഥത്തിന്റെയും വില 600 വെള്ളിക്കാശും ഓരോ കുതിരയുടെയും വില 150 വെള്ളിക്കാശും ആയിരുന്നു. അവർ അവ ഹിത്യരുടെ എല്ലാ രാജാക്കന്മാർക്കും സിറിയയിലെ രാജാക്കന്മാർക്കും ഇറക്കുമതി ചെയ്തുകൊടുക്കുമായിരുന്നു.
-