-
2 ദിനവൃത്താന്തം 6:3-11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 പിന്നെ, അവിടെ നിന്നിരുന്ന ഇസ്രായേല്യരുടെ സഭയ്ക്കു നേരെ തിരിഞ്ഞ് രാജാവ് അവരെ അനുഗ്രഹിച്ചു.+ 4 ശലോമോൻ രാജാവ് പറഞ്ഞു: “എന്റെ അപ്പനായ ദാവീദിനോടു തിരുവായ്കൊണ്ട് പറഞ്ഞതു തൃക്കൈയാൽ നിവർത്തിച്ചിരിക്കുന്ന ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ. 5 ‘എന്റെ ജനമായ ഇസ്രായേലിനെ ഈജിപ്ത് ദേശത്തുനിന്ന് കൊണ്ടുവന്ന നാൾമുതൽ, എന്റെ നാമത്തിനുവേണ്ടി ഒരു ഭവനം പണിയാൻ ഇസ്രായേലിലെ ഏതെങ്കിലുമൊരു ഗോത്രത്തിൽനിന്ന് ഒരു നഗരത്തെയോ+ എന്റെ ജനമായ ഇസ്രായേലിനു നായകനായിരിക്കാൻ ഒരു പുരുഷനെയോ ഞാൻ തിരഞ്ഞെടുത്തില്ല. 6 എന്നാൽ എന്റെ പേര് സ്ഥാപിക്കാൻ യരുശലേമിനെയും+ എന്റെ ജനമായ ഇസ്രായേലിനെ ഭരിക്കാൻ ദാവീദിനെയും ഞാൻ തിരഞ്ഞെടുത്തു.’+ 7 ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിനുവേണ്ടി ഒരു ഭവനം പണിയണം എന്നത് എന്റെ അപ്പനായ ദാവീദിന്റെ ഹൃദയാഭിലാഷമായിരുന്നു.+ 8 എന്നാൽ യഹോവ എന്റെ അപ്പനായ ദാവീദിനോടു പറഞ്ഞു: ‘എന്റെ നാമത്തിനുവേണ്ടി ഒരു ഭവനം പണിയാനുള്ള നിന്റെ തീവ്രമായ ആഗ്രഹം നല്ലതുതന്നെ. 9 പക്ഷേ നീയല്ല, നിനക്കു ജനിക്കാനിരിക്കുന്ന നിന്റെ മകനായിരിക്കും എന്റെ നാമത്തിനുവേണ്ടി ആ ഭവനം പണിയുന്നത്.’+ 10 ആ വാഗ്ദാനം യഹോവ നിവർത്തിച്ചിരിക്കുന്നു. യഹോവ വാഗ്ദാനം ചെയ്തതുപോലെതന്നെ+ ഞാൻ ഇതാ, എന്റെ അപ്പനായ ദാവീദിന്റെ പിൻഗാമിയായി ഇസ്രായേലിന്റെ സിംഹാസനത്തിൽ അവരോധിതനായിരിക്കുന്നു.+ ഞാൻ ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിനായി ഒരു ഭവനവും പണിതു! 11 യഹോവ ഇസ്രായേൽ ജനവുമായി ചെയ്ത ഉടമ്പടി+ വെച്ചിരിക്കുന്ന പെട്ടകവും അവിടെ ഞാൻ സ്ഥാപിച്ചിരിക്കുന്നു.”
-