10ശമുവേൽ തൈലക്കുടം എടുത്ത് തൈലം ശൗലിന്റെ തലയിലൊഴിച്ചു.+ എന്നിട്ട്, ശൗലിനെ ചുംബിച്ച് ഇങ്ങനെ പറഞ്ഞു: “യഹോവ തന്റെ അവകാശത്തിന്മേൽ+ നേതാവായി താങ്കളെ അഭിഷേകം ചെയ്തിരിക്കുന്നു.+
24 ശമുവേൽ ജനത്തോടു പറഞ്ഞു: “യഹോവ തിരഞ്ഞെടുത്തിരിക്കുന്ന ആളെ നിങ്ങൾ കണ്ടോ?+ ജനത്തിന് ഇടയിൽ ശൗലിനെപ്പോലെ മറ്റാരുമില്ലല്ലോ.” അപ്പോൾ ജനമെല്ലാം, “രാജാവ് നീണാൾ വാഴട്ടെ!” എന്ന് ആർത്തുവിളിക്കാൻതുടങ്ങി.
10 അബ്‌ശാലോം എല്ലാ ഇസ്രായേൽഗോത്രങ്ങളിലേക്കും ചാരന്മാരെ അയച്ചു. അബ്‌ശാലോം അവരോട് ഇങ്ങനെ പറഞ്ഞിരുന്നു: “കൊമ്പുവിളി കേൾക്കുന്ന ഉടൻ നിങ്ങൾ, ‘അബ്‌ശാലോം ഹെബ്രോനിൽ+ രാജാവായിരിക്കുന്നു!’ എന്നു വിളിച്ചുപറയണം.”
12 പിന്നെ യഹോയാദ, രാജകുമാരനെ+ പുറത്ത് കൊണ്ടുവന്ന് തലയിൽ കിരീടം* അണിയിച്ചു. സാക്ഷ്യവും*+ രാജകുമാരന്റെ തലയിൽ വെച്ചു. യഹോവാശിനെ രാജാവായി അഭിഷേകം ചെയ്തിട്ട് കൈയടിച്ചുകൊണ്ട് അവർ പറഞ്ഞു: “രാജാവ് നീണാൾ വാഴട്ടെ!”+