-
2 ദിനവൃത്താന്തം 9:17-19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 രാജാവ് ആനക്കൊമ്പുകൊണ്ട് ഒരു മഹാസിംഹാസനം പണികഴിപ്പിച്ച് തനിത്തങ്കംകൊണ്ട് അതു പൊതിഞ്ഞു.+ 18 സിംഹാസനത്തിലേക്ക് ആറു പടികളുണ്ടായിരുന്നു. സിംഹാസനത്തോടു ചേർത്ത് സ്വർണംകൊണ്ട് ഒരു പാദപീഠം പണിതിരുന്നു. ഇരിപ്പിടത്തിന്റെ ഇരുവശങ്ങളിലും കൈ വെക്കാനുള്ള താങ്ങുകളും ഉണ്ടായിരുന്നു. ആ താങ്ങുകളുടെ സമീപത്ത് രണ്ടു സിംഹങ്ങളെ ഉണ്ടാക്കിവെച്ചിരുന്നു.+ 19 കൂടാതെ ഓരോ പടിയുടെയും രണ്ട് അറ്റത്തും ഓരോ സിംഹം+ എന്ന കണക്കിൽ ആറു പടികളിലായി 12 സിംഹങ്ങൾ നിൽക്കുന്നുണ്ടായിരുന്നു. മറ്റൊരു രാജ്യത്തും ഇതുപോലെ ഒന്നുണ്ടായിരുന്നില്ല.
-