വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 16:30, 31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 യഹോവ ഒമ്രി​യു​ടെ മകനായ ആഹാബി​നെ അയാൾക്കു മുമ്പു​ണ്ടാ​യി​രുന്ന എല്ലാവ​രെ​ക്കാ​ളും നിന്ദ്യ​നാ​യി കണക്കാക്കി.+ 31 നെബാത്തിന്റെ മകനായ യൊ​രോ​ബെ​യാ​മി​ന്റെ പാപങ്ങ​ളിൽ നടക്കുന്നതു+ പോരാ​ഞ്ഞിട്ട്‌ അയാൾ സീദോന്യരാജാവായ+ എത്‌ബാ​ലി​ന്റെ മകളായ ഇസബേലിനെ+ ഭാര്യ​യാ​ക്കു​ക​യും ബാലിനെ സേവിച്ച്‌+ ബാലിനു മുമ്പാകെ കുമ്പി​ടു​ക​യും ചെയ്‌തു.

  • 2 രാജാക്കന്മാർ 3:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 യഹൂദാ​രാ​ജാ​വായ യഹോ​ശാ​ഫാ​ത്തി​ന്റെ ഭരണത്തി​ന്റെ 18-ാം വർഷം ആഹാബി​ന്റെ മകനായ യഹോരാം+ ശമര്യ​യിൽ ഇസ്രാ​യേ​ലി​ന്റെ രാജാ​വാ​യി; യഹോ​രാം 12 വർഷം ഭരണം നടത്തി.

  • 2 രാജാക്കന്മാർ 3:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 എങ്കിലും നെബാ​ത്തി​ന്റെ മകനായ യൊ​രോ​ബെ​യാം ഇസ്രാ​യേ​ലി​നെ​ക്കൊണ്ട്‌ ചെയ്യിച്ച പാപങ്ങളിൽ+ അയാൾ മുഴുകി; അവ വിട്ടു​മാ​റി​യില്ല.

  • 2 രാജാക്കന്മാർ 10:31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 പക്ഷേ ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വ​യു​ടെ നിയമം* യേഹു മുഴു​ഹൃ​ദ​യ​ത്തോ​ടെ പിൻപ​റ്റി​യില്ല.+ യൊ​രോ​ബെ​യാം ഇസ്രാ​യേ​ലി​നെ​ക്കൊണ്ട്‌ ചെയ്യിച്ച പാപങ്ങളിൽനിന്ന്‌+ അയാൾ വിട്ടു​മാ​റി​യ​തു​മില്ല.

  • 2 രാജാക്കന്മാർ 13:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 യഹൂദാ​രാ​ജാ​വായ അഹസ്യയുടെ+ മകൻ യഹോവാശിന്റെ+ ഭരണത്തി​ന്റെ 23-ാം വർഷം യേഹു​വി​ന്റെ മകൻ യഹോവാഹാസ്‌+ ശമര്യ​യിൽ ഇസ്രാ​യേ​ലി​നു രാജാ​വാ​യി; അയാൾ 17 വർഷം ഭരിച്ചു. 2 അയാൾ യഹോ​വ​യു​ടെ മുമ്പാകെ തിന്മ ചെയ്‌തു​കൊ​ണ്ടി​രു​ന്നു. നെബാ​ത്തി​ന്റെ മകനായ യൊ​രോ​ബെ​യാം ഇസ്രാ​യേ​ലി​നെ​ക്കൊണ്ട്‌ ചെയ്യിച്ച പാപങ്ങൾ+ അയാളും ചെയ്‌തു; അയാൾ അതിൽനി​ന്ന്‌ വിട്ടു​മാ​റി​യില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക