-
2 ദിനവൃത്താന്തം 15:16-18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 മുത്തശ്ശിയായ മാഖ+ പൂജാസ്‌തൂപത്തെ* ആരാധിക്കുന്നതിനുവേണ്ടി ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കിയതുകൊണ്ട് ആസ മാഖയെ അമ്മമഹാറാണി* എന്ന സ്ഥാനത്തുനിന്ന് നീക്കിക്കളഞ്ഞു.+ മാഖ ഉണ്ടാക്കിയ ആ മ്ലേച്ഛവിഗ്രഹം ആസ വെട്ടിനുറുക്കി കിദ്രോൻ താഴ്വരയിൽവെച്ച് ചുട്ടുകരിച്ചു.+ 17 എന്നാൽ ആരാധനയ്ക്കുള്ള ഉയർന്ന സ്ഥലങ്ങൾ ഇസ്രായേലിൽ+ അപ്പോഴുമുണ്ടായിരുന്നു.+ എങ്കിലും ജീവിതകാലം മുഴുവൻ ആസയുടെ ഹൃദയം ദൈവത്തിൽ ഏകാഗ്രമായിരുന്നു.*+ 18 ആസയും അപ്പനും വിശുദ്ധീകരിച്ച വസ്തുക്കളെല്ലാം, സ്വർണവും വെള്ളിയും പല തരം ഉപകരണങ്ങളും, ആസ സത്യദൈവത്തിന്റെ ഭവനത്തിലേക്കു കൊണ്ടുവന്നു.+
-