വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 17:15, 16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 സ്‌ത്രീ പോയി ഏലിയ പറഞ്ഞതു​പോ​ലെ ചെയ്‌തു. അങ്ങനെ ഏലിയ​യും സ്‌ത്രീ​യും സ്‌ത്രീ​യു​ടെ വീട്ടി​ലു​ള്ള​വ​രും കുറെ നാളുകൾ ഭക്ഷണം കഴിച്ചു.+ 16 യഹോവ ഏലിയ​യി​ലൂ​ടെ പറഞ്ഞതു​പോ​ലെ, വലിയ കലത്തിലെ മാവ്‌ തീർന്നു​പോ​കു​ക​യോ ചെറിയ ഭരണി​യി​ലെ എണ്ണ വറ്റി​പ്പോ​കു​ക​യോ ചെയ്‌തില്ല.

  • 1 രാജാക്കന്മാർ 17:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 യഹോവ ഏലിയ​യു​ടെ അപേക്ഷ കേട്ടു.+ കുട്ടി​യു​ടെ പ്രാണൻ അവനിൽ മടങ്ങി​വന്നു; കുട്ടി ജീവിച്ചു.+

  • 1 രാജാക്കന്മാർ 17:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 അപ്പോൾ ആ സ്‌ത്രീ ഏലിയ​യോ​ടു പറഞ്ഞു: “അങ്ങ്‌ ദൈവ​പു​രു​ഷ​നാ​ണെ​ന്നും അങ്ങയുടെ വായിൽനി​ന്ന്‌ പുറ​പ്പെ​ടുന്ന യഹോ​വ​യു​ടെ വാക്കുകൾ സത്യമാ​ണെ​ന്നും എനിക്ക്‌ ഇപ്പോൾ ബോധ്യ​മാ​യി.”+

  • 1 രാജാക്കന്മാർ 18:36
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 36 വൈകുന്നേരം, ഏകദേശം ധാന്യ​യാ​ഗം അർപ്പി​ക്കുന്ന സമയമായപ്പോൾ+ ഏലിയ പ്രവാ​ചകൻ യാഗപീ​ഠ​ത്തിന്‌ അടു​ത്തേക്കു ചെന്ന്‌ ഇങ്ങനെ പറഞ്ഞു: “അബ്രാഹാമിന്റെയും+ യിസ്‌ഹാക്കിന്റെയും+ ഇസ്രാ​യേ​ലി​ന്റെ​യും ദൈവ​മായ യഹോവേ, അങ്ങാണ്‌ ഇസ്രാ​യേ​ലിൽ ദൈവ​മെ​ന്നും ഞാൻ അങ്ങയുടെ ദാസനാ​ണെ​ന്നും അങ്ങയുടെ ആജ്ഞയനു​സ​രി​ച്ചാ​ണു ഞാൻ ഇതെല്ലാം ചെയ്‌ത​തെ​ന്നും അങ്ങ്‌ ഇന്നു വെളി​പ്പെ​ടു​ത്തേ​ണമേ.+

  • 1 രാജാക്കന്മാർ 18:38
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 38 അപ്പോൾ യഹോ​വ​യു​ടെ തീ ഇറങ്ങി ദഹനയാഗവും+ വിറകും കല്ലും മണ്ണും എല്ലാം ദഹിപ്പി​ച്ചു​ക​ളഞ്ഞു; കിടങ്ങി​ലു​ണ്ടാ​യി​രുന്ന വെള്ളവും വറ്റിച്ചു!+

  • 1 രാജാക്കന്മാർ 18:46
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 46 എന്നാൽ യഹോ​വ​യു​ടെ കൈ ഏലിയ​യു​ടെ മേൽ വന്നു; ഏലിയ തന്റെ വസ്‌ത്രം അരയ്‌ക്കു കെട്ടി* ജസ്രീൽ വരെ ആഹാബി​നു മുമ്പായി ഓടി.

  • 2 രാജാക്കന്മാർ 2:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 അപ്പോൾ ഏലിയ പ്രവാചകവസ്‌ത്രം+ എടുത്ത്‌ ചുരുട്ടി നദിയെ അടിച്ചു. ഉടനെ വെള്ളം ഇടത്തേ​ക്കും വലത്തേ​ക്കും വേർപി​രി​ഞ്ഞു! അങ്ങനെ അവർ രണ്ടും ഉണങ്ങിയ നിലത്തു​കൂ​ടി മറുകര കടന്നു.+

  • 2 രാജാക്കന്മാർ 2:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 അങ്ങനെ അവർ സംസാ​രി​ച്ചു​കൊണ്ട്‌ നടക്കു​മ്പോൾ പെട്ടെന്ന്‌ അഗ്നി​പ്ര​ഭ​യുള്ള ഒരു രഥവും+ തീപോ​ലെ ജ്വലി​ക്കുന്ന കുതി​ര​ക​ളും വന്ന്‌ അവരെ രണ്ടു പേരെ​യും വേർതി​രി​ച്ചു. ഏലിയ കൊടു​ങ്കാ​റ്റിൽ ആകാശ​ത്തേക്ക്‌ ഉയർന്നു.+

  • ലൂക്കോസ്‌ 1:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 അവൻ ഏലിയ​യു​ടെ ആത്മാവും* ശക്തിയും+ ഉള്ളവനാ​യി ദൈവ​ത്തി​നു മുമ്പേ പോകും. അവൻ അപ്പന്മാ​രു​ടെ ഹൃദയ​ങ്ങളെ കുട്ടി​ക​ളുടേ​തുപോലെ​യാ​ക്കും.+ അനുസ​ര​ണംകെ​ട്ട​വരെ നീതി​മാ​ന്മാ​രു​ടെ വിവേ​ക​ത്തിലേക്കു തിരികെ കൊണ്ടു​വ​രും. അങ്ങനെ അവൻ യഹോവയ്‌ക്കുവേണ്ടി* ഒരു ജനത്തെ ഒരുക്കും.”+

  • യോഹന്നാൻ 1:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 “അങ്ങ്‌ ആരാണ്‌” എന്നു യോഹ​ന്നാനോ​ടു ചോദിക്കാൻ+ ജൂതന്മാർ യരുശലേ​മിൽനിന്ന്‌ പുരോ​ഹി​ത​ന്മാരെ​യും ലേവ്യരെ​യും യോഹ​ന്നാ​ന്റെ അടു​ത്തേക്ക്‌ അയച്ച​പ്പോൾ,

  • യോഹന്നാൻ 1:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 “പിന്നെ അങ്ങ്‌ ആരാണ്‌, ഏലിയ​യാ​ണോ”+ എന്ന്‌ അവർ ചോദി​ച്ചു. “അല്ല” എന്നു യോഹ​ന്നാൻ പറഞ്ഞു. “അങ്ങ്‌ ആ പ്രവാ​ച​ക​നാ​ണോ”+ എന്നു ചോദി​ച്ചപ്പോ​ഴും, “അല്ല” എന്നായി​രു​ന്നു മറുപടി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക