-
ആവർത്തനം 32:39വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
കൊല്ലുന്നതും ജീവിപ്പിക്കുന്നതും ഞാനാണ്,+
-
-
യോഹന്നാൻ 11:44വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
44 മരിച്ചയാൾ പുറത്ത് വന്നു. അയാളുടെ കൈകാലുകൾ തുണികൊണ്ട് ചുറ്റിയിരുന്നു. മുഖം ഒരു തുണികൊണ്ട് മൂടിയിരുന്നു. യേശു അവരോടു പറഞ്ഞു: “അവന്റെ കെട്ട് അഴിക്കൂ. അവൻ പോകട്ടെ.”
-
-
പ്രവൃത്തികൾ 9:40, 41വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
40 പത്രോസ് എല്ലാവരെയും പുറത്ത് ഇറക്കിയിട്ട്+ മുട്ടുകുത്തി പ്രാർഥിച്ചു. എന്നിട്ട് മൃതശരീരത്തിനു നേരെ തിരിഞ്ഞ്, “തബീഥേ, എഴുന്നേൽക്ക്” എന്നു പറഞ്ഞു. തബീഥ കണ്ണു തുറന്നു. പത്രോസിനെ കണ്ടപ്പോൾ തബീഥ എഴുന്നേറ്റിരുന്നു.+ 41 പത്രോസ് തബീഥയെ കൈപിടിച്ച് എഴുന്നേൽപ്പിച്ചു. എന്നിട്ട് വിശുദ്ധരെയും വിധവമാരെയും വിളിച്ച്, ജീവൻ തിരിച്ചുകിട്ടിയ തബീഥയെ കാണിച്ചുകൊടുത്തു.+
-
-
പ്രവൃത്തികൾ 20:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 യൂത്തിക്കൊസ് എന്ന ഒരു യുവാവ് ജനൽപ്പടിയിൽ ഇരിക്കുന്നുണ്ടായിരുന്നു. പൗലോസിന്റെ പ്രസംഗം നീണ്ടുപോയപ്പോൾ യൂത്തിക്കൊസ് അവിടെ ഇരുന്ന് ഉറങ്ങിപ്പോയി. ഗാഢനിദ്രയിലായ അവൻ മൂന്നാം നിലയിൽനിന്ന് താഴേക്കു വീണു. ചെന്ന് എടുക്കുമ്പോഴേക്കും അവൻ മരിച്ചിരുന്നു. 10 പൗലോസ് താഴെ ഇറങ്ങിച്ചെന്ന് യൂത്തിക്കൊസിന്റെ മേൽ കിടന്ന് അവനെ കെട്ടിപ്പിടിച്ചിട്ട്,+ “പേടിക്കേണ്ടാ, ഇവന് ഇപ്പോൾ ജീവനുണ്ട്”+ എന്നു പറഞ്ഞു.
-