21 പിന്നെ കുട്ടിയുടെ ദേഹത്ത് മൂന്നു തവണ കമിഴ്ന്നുകിടന്ന് യഹോവയോട് ഇങ്ങനെ യാചിച്ചു: “എന്റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണൻ ഇവനിൽ മടക്കിവരുത്തേണമേ.” 22 യഹോവ ഏലിയയുടെ അപേക്ഷ കേട്ടു.+ കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവന്നു; കുട്ടി ജീവിച്ചു.+
34 പിന്നെ കിടക്കയിൽ കയറി കുട്ടിയുടെ മേൽ കിടന്ന്, തന്റെ വായ് കുട്ടിയുടെ വായോടും തന്റെ കണ്ണുകൾ കുട്ടിയുടെ കണ്ണുകളോടും തന്റെ കൈപ്പത്തികൾ കുട്ടിയുടെ കൈപ്പത്തികളോടും ചേർത്തുവെച്ചു. അങ്ങനെ കുട്ടിയുടെ ശരീരം ചൂടുപിടിച്ചുതുടങ്ങി.+