2 രാജാവാകുമ്പോൾ അഹസ്യക്ക് 22 വയസ്സായിരുന്നു. അഹസ്യ ഒരു വർഷം യരുശലേമിൽ ഭരിച്ചു. ഒമ്രിയുടെ+ കൊച്ചുമകൾ അഥല്യയായിരുന്നു+ അഹസ്യയുടെ അമ്മ.
3 ദുഷ്ടത ചെയ്യുന്ന കാര്യത്തിൽ അമ്മയാണ് അഹസ്യക്ക് ഉപദേശം കൊടുത്തിരുന്നത്. അതുകൊണ്ട് അഹസ്യയും ആഹാബുഗൃഹത്തിന്റെ വഴികളിൽ നടന്നു.+