-
2 ദിനവൃത്താന്തം 21:18-20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 ഇതിനെല്ലാം പുറമേ, യഹോവ യഹോരാമിന്റെ കുടലിൽ ഒരു മാറാരോഗവും വരുത്തി.+ 19 കുറച്ച് നാൾ, അതായത് രണ്ടു വർഷം, കഴിഞ്ഞപ്പോൾ രോഗം മൂർച്ഛിച്ച് യഹോരാമിന്റെ കുടൽ പുറത്ത് വന്നു. അങ്ങനെ വല്ലാതെ കഷ്ടപ്പെട്ട് യഹോരാം മരിച്ചു. യഹോരാമിന്റെ പൂർവികർ മരിച്ചപ്പോൾ ഒരുക്കിയതുപോലെ, യഹോരാമിന്റെ ജനം യഹോരാമിനുവേണ്ടി അഗ്നി ഒരുക്കിയില്ല.+ 20 രാജാവാകുമ്പോൾ യഹോരാമിന് 32 വയസ്സായിരുന്നു. എട്ടു വർഷം യഹോരാം യരുശലേമിൽ ഭരിച്ചു. യഹോരാമിന്റെ മരണത്തിൽ ആർക്കും ദുഃഖം തോന്നിയില്ല. അവർ യഹോരാമിനെ ദാവീദിന്റെ നഗരത്തിൽ+ അടക്കം ചെയ്‌തു; പക്ഷേ രാജാക്കന്മാരുടെ കല്ലറയിലല്ലായിരുന്നു.+
-