-
2 ദിനവൃത്താന്തം 21:16, 17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 പിന്നെ യഹോവ ഫെലിസ്‌ത്യരെയും+ എത്യോപ്യരുടെ അടുത്തുള്ള അറബികളെയും+ യഹോരാമിനു നേരെ വരുത്തി.+ 17 അവർ യഹൂദയിലേക്ക് അതിക്രമിച്ചുകടന്ന് രാജാവിന്റെ കൊട്ടാരത്തിലുള്ള സകലവും എടുത്തുകൊണ്ടുപോയി.+ രാജാവിന്റെ ഭാര്യമാരെയും ആൺമക്കളെയും അവർ പിടിച്ചുകൊണ്ടുപോയി. യഹോരാമിന്റെ ആൺമക്കളിൽ, ഏറ്റവും ഇളയവനായ യഹോവാഹാസ്*+ മാത്രമാണു ശേഷിച്ചത്.
-
-
2 ദിനവൃത്താന്തം 22:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 പിന്നെ യരുശലേമിലുള്ളവർ യഹോരാമിന്റെ ഏറ്റവും ഇളയ മകനായ അഹസ്യയെ അടുത്ത രാജാവാക്കി. കാരണം അറബികളോടൊപ്പം പാളയത്തിലേക്കു വന്ന കവർച്ചപ്പട യഹോരാമിന്റെ മൂത്ത ആൺമക്കളെയെല്ലാം കൊന്നുകളഞ്ഞിരുന്നു.+ അങ്ങനെ യഹോരാമിന്റെ മകനായ അഹസ്യ യഹൂദയിൽ രാജാവായി.+ 2 രാജാവാകുമ്പോൾ അഹസ്യക്ക് 22 വയസ്സായിരുന്നു. അഹസ്യ ഒരു വർഷം യരുശലേമിൽ ഭരിച്ചു. ഒമ്രിയുടെ+ കൊച്ചുമകൾ* അഥല്യയായിരുന്നു+ അഹസ്യയുടെ അമ്മ.
-