-
1 രാജാക്കന്മാർ 21:19-24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 നീ ആഹാബിനോട് ഇങ്ങനെ പറയണം: ‘യഹോവ പറയുന്നു: “നീ ഒരു മനുഷ്യനെ കൊന്ന്+ അയാളുടെ വസ്‌തു കൈവശപ്പെടുത്തി,*+ അല്ലേ?”’ പിന്നെ ഇങ്ങനെ പറയുക: ‘യഹോവ പറയുന്നു: “നായ്‌ക്കൾ നാബോത്തിന്റെ രക്തം നക്കിയ അതേ സ്ഥലത്തുവെച്ച് നിന്റെ രക്തവും നക്കും.”’”+
20 ആഹാബ് ഏലിയയോടു പറഞ്ഞു: “എന്റെ ശത്രുവേ, നീ എന്നെ കണ്ടെത്തിയോ?”+ അപ്പോൾ ഏലിയ പറഞ്ഞു: “അതെ, ഞാൻ നിന്നെ കണ്ടെത്തിയിരിക്കുന്നു. യഹോവ പറയുന്നു: ‘ദൈവമുമ്പാകെ തിന്മ ചെയ്യാൻ നീ നിശ്ചയിച്ചുറച്ചിരിക്കുന്നതുകൊണ്ട്*+ 21 ഞാൻ ഇതാ, നിന്റെ മേൽ ആപത്തു വരുത്തുന്നു. ഒന്നൊഴിയാതെ നിന്റെ എല്ലാ ആൺതരിയെയും ഞാൻ ഇല്ലാതാക്കും;+ ഇസ്രായേലിൽ നിനക്കുള്ള നിസ്സഹായരെയും ദുർബലരെയും+ പോലും ഞാൻ വെറുതേ വിടില്ല. 22 നീ എന്നെ കോപിപ്പിക്കുകയും ഇസ്രായേലിനെക്കൊണ്ട് പാപം ചെയ്യിക്കുകയും ചെയ്തതുകൊണ്ട് ഞാൻ നിന്റെ ഭവനം നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഭവനംപോലെയും+ അഹീയയുടെ മകനായ ബയെശയുടെ ഭവനംപോലെയും ആക്കും.’+ 23 ഇസബേലിനെക്കുറിച്ച് യഹോവ ഇങ്ങനെ പറഞ്ഞിരിക്കുന്നു: ‘ജസ്രീൽ ദേശത്തുള്ള ഒരു സ്ഥലത്തുവെച്ച് ഇസബേലിനെ നായ്‌ക്കൾ തിന്നുകളയും.+ 24 ആഹാബിന്റെ ആരെങ്കിലും നഗരത്തിൽവെച്ച് മരിച്ചാൽ അയാളെ നായ്‌ക്കൾ തിന്നും. നഗരത്തിനു വെളിയിൽവെച്ച് മരിച്ചാൽ അയാളെ ആകാശത്തിലെ പക്ഷികൾ തിന്നും.+
-