വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 12:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 പകരം, തന്റെ പേരും വാസസ്ഥ​ല​വും സ്ഥാപി​ക്കാൻ നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളു​ടെ എല്ലാ ഗോ​ത്ര​ങ്ങൾക്കു​മി​ട​യിൽ തിര​ഞ്ഞെ​ടു​ക്കുന്ന സ്ഥലത്തേക്കു നിങ്ങൾ പോകണം. അവിടെ നിങ്ങൾ ദൈവത്തെ അന്വേ​ഷി​ക്കണം.+

  • 2 ശമുവേൽ 7:12, 13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 നിന്റെ കാലം കഴിഞ്ഞ്‌+ നീ പൂർവി​കരെപ്പോ​ലെ അന്ത്യവിശ്ര​മംകൊ​ള്ളുമ്പോൾ ഞാൻ നിന്റെ സന്തതിയെ,* നിന്റെ സ്വന്തം മകനെ, എഴു​ന്നേൽപ്പി​ക്കും. അവന്റെ രാജ്യാ​ധി​കാ​രം ഞാൻ സുസ്ഥി​ര​മാ​ക്കും.+ 13 അവനായിരിക്കും എന്റെ നാമത്തി​നുവേണ്ടി ഒരു ഭവനം പണിയു​ന്നത്‌.+ അവന്റെ രാജ്യാ​ധി​കാ​ര​ത്തി​ന്റെ സിംഹാ​സനം ഞാൻ ഒരിക്ക​ലും ഇളകിപ്പോ​കാത്ത വിധം സുസ്ഥി​ര​മാ​യി സ്ഥാപി​ക്കും.+

  • 1 രാജാക്കന്മാർ 8:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 ഈ സ്ഥലത്തിന്‌ അഭിമു​ഖ​മാ​യി നിന്ന്‌ അങ്ങയുടെ ദാസൻ നടത്തുന്ന പ്രാർഥന+ ശ്രദ്ധി​ക്കാ​നാ​യി, ‘എന്റെ പേര്‌ അവി​ടെ​യു​ണ്ടാ​യി​രി​ക്കും’+ എന്ന്‌ അങ്ങ്‌ പറഞ്ഞ ഈ ഭവനത്തി​നു നേരെ രാവും പകലും അങ്ങയുടെ കണ്ണുകൾ തുറന്നു​വെ​ക്കേ​ണമേ.

  • 1 രാജാക്കന്മാർ 9:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 യഹോവ ശലോ​മോ​നോ​ടു പറഞ്ഞു: “നീ എന്റെ മുമ്പാകെ നടത്തിയ പ്രാർഥ​ന​യും കരുണ​യ്‌ക്കു​വേ​ണ്ടി​യുള്ള അപേക്ഷ​യും ഞാൻ കേട്ടി​രി​ക്കു​ന്നു. നീ നിർമിച്ച ഈ ഭവനത്തിൽ എന്റെ പേര്‌ എന്നേക്കു​മാ​യി സ്ഥാപിച്ചുകൊണ്ട്‌+ ഞാൻ ഇതിനെ വിശു​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്നു. എന്റെ കണ്ണും ഹൃദയ​വും എപ്പോ​ഴും ഇവി​ടെ​യു​ണ്ടാ​യി​രി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക