-
1 ദിനവൃത്താന്തം 17:11-14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 “‘“നിന്റെ കാലം കഴിഞ്ഞ് നീ പൂർവികരോടു ചേരുമ്പോൾ ഞാൻ നിന്റെ സന്തതിയെ,* നിന്റെ ആൺമക്കളിൽ ഒരാളെ,+ എഴുന്നേൽപ്പിക്കും. അവന്റെ രാജാധികാരം ഞാൻ സുസ്ഥിരമാക്കും.+ 12 അവനായിരിക്കും എനിക്കുവേണ്ടി ഒരു ഭവനം പണിയുന്നത്.+ അവന്റെ സിംഹാസനം ഒരിക്കലും ഇളകിപ്പോകാത്ത വിധം ഞാൻ സുസ്ഥിരമായി സ്ഥാപിക്കും.+ 13 ഞാൻ അവനു പിതാവും അവൻ എനിക്കു മകനും ആയിരിക്കും.+ നിനക്കു മുമ്പുണ്ടായിരുന്നവനിൽനിന്ന് എന്റെ അചഞ്ചലസ്നേഹം ഞാൻ പിൻവലിച്ചതുപോലെ+ അവനിൽനിന്ന് ഞാൻ അത് ഒരിക്കലും പിൻവലിക്കില്ല.+ 14 എന്റെ ഭവനത്തിലും എന്റെ രാജാധികാരത്തിലും ഞാൻ അവനെ സ്ഥിരപ്പെടുത്തും.+ അവന്റെ സിംഹാസനം എന്നും നിലനിൽക്കും.”’”+
-
-
സങ്കീർത്തനം 132:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 യഹോവ ദാവീദിനോടു സത്യം ചെയ്തു;
തന്റെ ഈ വാക്കിൽനിന്ന് ദൈവം ഒരിക്കലും പിന്മാറില്ല:
-