-
1 രാജാക്കന്മാർ 8:25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 ഇസ്രായേലിന്റെ ദൈവമായ യഹോവേ, അങ്ങയുടെ ദാസനായ എന്റെ അപ്പനോട്, ദാവീദിനോട്, ‘നീ എന്റെ മുമ്പാകെ നടന്നതുപോലെ നിന്റെ മക്കളും ശ്രദ്ധാപൂർവം എന്റെ മുമ്പാകെ നടന്നാൽ ഇസ്രായേലിന്റെ സിംഹാസനത്തിൽ എന്റെ മുമ്പാകെ ഇരിക്കാൻ നിന്റെ വംശത്തിൽ ഒരു പുരുഷനില്ലാതെപോകില്ല’+ എന്ന് അങ്ങ് വാഗ്‌ദാനം ചെയ്തിരുന്നല്ലോ. ഇപ്പോൾ ആ വാഗ്‌ദാനം അങ്ങ് നിറവേറ്റേണമേ.
-
-
യിരെമ്യ 33:20, 21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 “യഹോവ പറയുന്നത് ഇതാണ്: ‘രാത്രിയെക്കുറിച്ചും പകലിനെക്കുറിച്ചും ഉള്ള എന്റെ ഉടമ്പടി വിഫലമാക്കി രാത്രിയും പകലും കൃത്യമായ സമയത്ത് വരുന്നതു തടയാൻ നിനക്കു കഴിയുമോ?+ 21 എങ്കിൽ മാത്രമേ എന്റെ ദാസനായ ദാവീദിനോടുള്ള എന്റെ ഉടമ്പടി ലംഘിക്കപ്പെടുകയുള്ളൂ;+ എങ്കിൽ മാത്രമേ ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്ന് രാജാവായി ഭരിക്കാൻ അവന് ഒരു മകൻ ഇല്ലാതെവരുകയുള്ളൂ.+ എനിക്കു ശുശ്രൂഷ ചെയ്യുന്ന ലേവ്യപുരോഹിതന്മാരോടുള്ള എന്റെ ഉടമ്പടിയുടെ കാര്യവും അങ്ങനെതന്നെയാണ്.+
-
-
പ്രവൃത്തികൾ 2:30, 31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
30 ദാവീദ് ഒരു പ്രവാചകനായിരുന്നു; ദാവീദിന്റെ സന്തതികളിൽ ഒരാളെ* ദാവീദിന്റെ സിംഹാസനത്തിൽ ഇരുത്തുമെന്നു ദൈവം സത്യം ചെയ്തിരുന്നു.+ 31 അതുകൊണ്ട് ക്രിസ്തുവിന്റെ പുനരുത്ഥാനം മുൻകൂട്ടിക്കണ്ട്, ക്രിസ്തുവിനെ ശവക്കുഴിയിൽ* ഉപേക്ഷിക്കില്ല, ക്രിസ്തുവിന്റെ ശരീരം ജീർണിക്കില്ല എന്നു ദാവീദ് പറഞ്ഞു.+
-
-
പ്രവൃത്തികൾ 13:22, 23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 ശൗലിനെ നീക്കിയശേഷം ദൈവം ദാവീദിനെ അവരുടെ രാജാവാക്കി.+ ദൈവം ദാവീദിനെക്കുറിച്ച് ഇങ്ങനെ സാക്ഷ്യപ്പെടുത്തി: ‘ഞാൻ കണ്ടെത്തിയ, യിശ്ശായിയുടെ+ മകനായ ദാവീദ് എന്റെ മനസ്സിന്* ഇണങ്ങിയ ഒരാളാണ്.+ ഞാൻ ആഗ്രഹിക്കുന്നതൊക്കെ അവൻ ചെയ്യും.’ 23 വാഗ്‌ദാനം ചെയ്തതുപോലെതന്നെ ദൈവം ദാവീദിന്റെ സന്തതിയിൽനിന്ന് യേശു എന്ന രക്ഷകനെ ഇസ്രായേലിനു നൽകി.+
-