5 “ഞാൻ ദാവീദിനു നീതിയുള്ള ഒരു മുള മുളപ്പിക്കുന്ന*+ കാലം ഇതാ വരുന്നു” എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “ഒരു രാജാവ് ഉൾക്കാഴ്ചയോടെ ഭരിക്കും;+ ദേശത്ത് നീതിയും ന്യായവും നടപ്പാക്കും.+
34 അപ്പോൾ ജനക്കൂട്ടം യേശുവിനോടു പറഞ്ഞു: “ക്രിസ്‌തു എന്നുമുണ്ടായിരിക്കുമെന്നാണു നിയമപുസ്തകത്തിൽനിന്ന് ഞങ്ങൾ കേട്ടിരിക്കുന്നത്.+ അപ്പോൾപ്പിന്നെ മനുഷ്യപുത്രനെ ഉയർത്തുമെന്നു+ താങ്കൾ പറയുന്നത് എന്താണ്? ഏതു മനുഷ്യപുത്രനെക്കുറിച്ചാണു താങ്കൾ പറയുന്നത്?”
16 “‘സഭകൾക്കുവേണ്ടിയുള്ള ഈ കാര്യങ്ങൾ നിങ്ങളെ അറിയിക്കാനായി യേശു എന്ന ഞാൻ എന്റെ ദൂതനെ അയച്ചിരിക്കുന്നു. ഞാൻ ദാവീദിന്റെ വേരും ദാവീദിന്റെ സന്തതിയും+ ഉജ്ജ്വലമായ പ്രഭാതനക്ഷത്രവും+ ആണ്.’”