-
2 ശമുവേൽ 7:12-17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 നിന്റെ കാലം കഴിഞ്ഞ്+ നീ പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊള്ളുമ്പോൾ ഞാൻ നിന്റെ സന്തതിയെ,* നിന്റെ സ്വന്തം മകനെ, എഴുന്നേൽപ്പിക്കും. അവന്റെ രാജ്യാധികാരം ഞാൻ സുസ്ഥിരമാക്കും.+ 13 അവനായിരിക്കും എന്റെ നാമത്തിനുവേണ്ടി ഒരു ഭവനം പണിയുന്നത്.+ അവന്റെ രാജ്യാധികാരത്തിന്റെ സിംഹാസനം ഞാൻ ഒരിക്കലും ഇളകിപ്പോകാത്ത വിധം സുസ്ഥിരമായി സ്ഥാപിക്കും.+ 14 ഞാൻ അവനു പിതാവും അവൻ എനിക്കു മകനും ആയിരിക്കും.+ അവൻ തെറ്റു ചെയ്യുമ്പോൾ ഞാൻ മനുഷ്യരുടെ വടികൊണ്ടും മനുഷ്യമക്കളുടെ* അടികൊണ്ടും അവനെ തിരുത്തും.+ 15 നിന്റെ മുന്നിൽനിന്ന് ഞാൻ നീക്കിക്കളഞ്ഞ ശൗലിൽനിന്ന്+ എന്റെ അചഞ്ചലസ്നേഹം ഞാൻ പിൻവലിച്ചതുപോലെ അവനിൽനിന്ന് ഞാൻ എന്റെ അചഞ്ചലസ്നേഹം പിൻവലിക്കില്ല. 16 നിന്റെ ഭവനവും നിന്റെ രാജ്യാധികാരവും നിന്റെ മുന്നിൽ എന്നും ഭദ്രമായിരിക്കും. നിന്റെ സിംഹാസനം എന്നും സുസ്ഥിരമായിരിക്കും.”’”+
17 ഈ വാക്കുകളും തനിക്കു ലഭിച്ച ദിവ്യദർശനവും നാഥാൻ ദാവീദിനോടു വിവരിച്ചു.+
-