-
2 ദിനവൃത്താന്തം 33:7-9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 താൻ കൊത്തിയുണ്ടാക്കിയ വിഗ്രഹം മനശ്ശെ സത്യദൈവത്തിന്റെ ഭവനത്തിൽ പ്രതിഷ്ഠിച്ചു.+ ഈ ഭവനത്തെക്കുറിച്ച് ദാവീദിനോടും മകനായ ശലോമോനോടും ദൈവം ഇങ്ങനെ പറഞ്ഞിരുന്നു: “ഇസ്രായേൽഗോത്രങ്ങളിൽനിന്ന് ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന യരുശലേമിലും ഈ ഭവനത്തിലും ഞാൻ എന്റെ പേര് എന്നേക്കുമായി സ്ഥാപിക്കും.+ 8 ഞാൻ ഇസ്രായേല്യർക്കു നൽകിയ കല്പനകളെല്ലാം, അതായത് എന്റെ ദാസനായ മോശയിലൂടെ നൽകിയ ചട്ടങ്ങളും ന്യായത്തീർപ്പുകളും നിയമം മുഴുവനും, അവർ ശ്രദ്ധാപൂർവം പാലിച്ചാൽ അവരുടെ പൂർവികർക്കു നിയമിച്ചുകൊടുത്ത ദേശത്തുനിന്ന് ഇനി ഒരിക്കലും ഞാൻ അവരെ ഓടിച്ചുകളയില്ല.” 9 മനശ്ശെ യഹൂദയെയും യരുശലേംനിവാസികളെയും വഴിതെറ്റിച്ചു. അങ്ങനെ യഹോവ ഇസ്രായേല്യരുടെ മുന്നിൽനിന്ന് നശിപ്പിച്ചുകളഞ്ഞ ജനതകൾ ചെയ്തതിനെക്കാൾ മോശമായ കാര്യങ്ങൾ അവർ ചെയ്തു.+
-