-
2 രാജാക്കന്മാർ 21:7-9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 താൻ കൊത്തിയുണ്ടാക്കിയ പൂജാസ്‌തൂപം+ മനശ്ശെ യഹോവയുടെ ഭവനത്തിൽ പ്രതിഷ്ഠിച്ചു. ഈ ഭവനത്തെക്കുറിച്ച് ദാവീദിനോടും മകനായ ശലോമോനോടും ദൈവം ഇങ്ങനെ പറഞ്ഞിരുന്നു: “ഇസ്രായേൽഗോത്രങ്ങളിൽനിന്ന് ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന യരുശലേമിലും ഈ ഭവനത്തിലും ഞാൻ എന്റെ പേര് എന്നേക്കുമായി സ്ഥാപിക്കും.+ 8 ഞാൻ ഇസ്രായേല്യർക്കു നൽകിയ കല്പനകളെല്ലാം, അതായത് എന്റെ ദാസനായ മോശ അവർക്കു നൽകിയ നിയമം മുഴുവനും, അവർ ശ്രദ്ധാപൂർവം പാലിച്ചാൽ+ അവരുടെ പൂർവികർക്കു കൊടുത്ത ദേശം+ വിട്ട് അവർ അലഞ്ഞുനടക്കാൻ ഇനി ഒരിക്കലും ഞാൻ ഇടവരുത്തില്ല.” 9 എന്നാൽ അവർ അനുസരിച്ചില്ല. മനശ്ശെ അവരെ വഴിതെറ്റിച്ചു. അങ്ങനെ യഹോവ ഇസ്രായേല്യരുടെ മുന്നിൽനിന്ന് നശിപ്പിച്ചുകളഞ്ഞ ജനതകൾ+ ചെയ്തതിനെക്കാൾ വലിയ ദുഷ്ടത അവർ ചെയ്‌തു.
-