-
യിരെമ്യ 40:7-9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 ബാബിലോൺരാജാവ് അഹീക്കാമിന്റെ മകൻ ഗദല്യയെ ദേശത്തിനു മേൽ നിയമിച്ചെന്നും ബാബിലോണിലേക്കു നാടുകടത്താത്തവരായി ദേശത്ത് ശേഷിച്ച പാവപ്പെട്ട പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും അയാളുടെ ചുമതലയിലാക്കിയെന്നും വെളിമ്പ്രദേശത്ത് തങ്ങളുടെ ആളുകളോടൊപ്പം കഴിയുന്ന എല്ലാ സൈന്യാധിപന്മാരും കേട്ടു.+ 8 അതുകൊണ്ട് അവർ മിസ്പയിൽ ഗദല്യയുടെ അടുത്തേക്കു ചെന്നു.+ നെഥന്യയുടെ മകൻ യിശ്മായേൽ,+ കാരേഹിന്റെ പുത്രന്മാരായ യോഹാനാൻ,+ യോനാഥാൻ, തൻഹൂമെത്തിന്റെ മകൻ സെരായ, നെതോഫത്യനായ എഫായിയുടെ പുത്രന്മാർ, മാഖാത്യന്റെ മകൻ യയസന്യ+ എന്നിവരും അവരുടെ ആളുകളും ആണ് ചെന്നത്. 9 ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗദല്യ അവരോടും അവരുടെ ആളുകളോടും സത്യം ചെയ്തിട്ട് ഇങ്ങനെ പറഞ്ഞു: “കൽദയരെ സേവിക്കുന്നതിനെക്കുറിച്ച് ഓർത്ത് നിങ്ങൾ പേടിക്കേണ്ടാ. ദേശത്ത് താമസിച്ച് ബാബിലോൺ രാജാവിനെ സേവിച്ചുകൊള്ളുക. അതു നിങ്ങൾക്കു ഗുണം ചെയ്യും.+
-