22 അവർ നെഗെബിലേക്കു ചെന്ന് അനാക്യരായ+ അഹീമാൻ, ശേശായി, തൽമായി+ എന്നിവർ താമസിക്കുന്ന ഹെബ്രോനിൽ+ എത്തി. ഈജിപ്തിലെ സോവാൻ പട്ടണം പണിയുന്നതിന് ഏഴു വർഷം മുമ്പ് പണിതതായിരുന്നു ഹെബ്രോൻ.
2അതിനു ശേഷം ദാവീദ് യഹോവയോട്, “യഹൂദയിലെ ഏതെങ്കിലും നഗരത്തിലേക്കു ഞാൻ പോകണോ” എന്നു ചോദിച്ചു.+ അപ്പോൾ യഹോവ, “പോകൂ” എന്നു പറഞ്ഞു. “ഞാൻ എവിടേക്കാണു പോകേണ്ടത്” എന്നു ദാവീദ് ചോദിച്ചപ്പോൾ, “ഹെബ്രോനിലേക്ക്”+ എന്നു മറുപടി കിട്ടി.