-
1 ശമുവേൽ 16:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 ഒടുവിൽ, ശമുവേൽ യിശ്ശായിയോട്, “എല്ലാവരുമായോ” എന്നു ചോദിച്ചു. യിശ്ശായി പറഞ്ഞു: “ഏറ്റവും ഇളയ ഒരാൾക്കൂടെയുണ്ട്.+ ആടുകളെ മേയ്ക്കുകയാണ്.”+ അപ്പോൾ, ശമുവേൽ യിശ്ശായിയോടു പറഞ്ഞു: “അവനെ വിളിച്ചുകൊണ്ടുവരൂ. കാരണം, അവൻ വന്നിട്ടേ നമ്മൾ ഭക്ഷണത്തിന് ഇരിക്കൂ.” 12 യിശ്ശായി മകനെ വിളിച്ചുവരുത്തി. ഇളയ മകൻ ചുവന്നുതുടുത്തവനും മനോഹരമായ കണ്ണുകളുള്ളവനും കാഴ്ചയ്ക്കു സുമുഖനും ആയിരുന്നു.+ അപ്പോൾ, യഹോവ പറഞ്ഞു: “എഴുന്നേറ്റ് ഇവനെ അഭിഷേകം ചെയ്യൂ! ഇതുതന്നെയാണ് ആൾ.”+
-
-
2 ശമുവേൽ 7:8-11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 അതുകൊണ്ട് എന്റെ ദാസനായ ദാവീദിനോടു പറയുക: ‘സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “മേച്ചിൽപ്പുറങ്ങളിൽ ആടു മേയ്‌ച്ച്+ നടന്ന നിന്നെ എന്റെ ജനമായ ഇസ്രായേലിനു നേതാവാകാൻ+ ഞാൻ തിരഞ്ഞെടുത്തു. 9 നീ എവിടെപ്പോയാലും ഞാൻ കൂടെയുണ്ടായിരിക്കും.+ നിന്റെ ശത്രുക്കളെയെല്ലാം ഞാൻ നിന്റെ മുന്നിൽനിന്ന് തുടച്ചുനീക്കും. + നിന്റെ പേര് ഭൂമിയിലെ മഹാന്മാരുടെ പേരുപോലെ കീർത്തിയുള്ളതാക്കും.+ 10 എന്റെ ജനമായ ഇസ്രായേലിനുവേണ്ടി ഒരു സ്ഥലം തിരഞ്ഞെടുത്ത് ഞാൻ അവരെ അവിടെ താമസിപ്പിക്കും. അവർ അവിടെ സ്വസ്ഥമായി കഴിയും. ആരും അവരെ ശല്യപ്പെടുത്തില്ല.+ 11 എന്റെ ജനമായ ഇസ്രായേലിനു ഞാൻ ന്യായാധിപന്മാരെ+ നിയമിച്ച കാലംമുതൽ ദുഷ്ടന്മാർ അവരെ ദ്രോഹിച്ചതുപോലെ ഇനി ദ്രോഹിക്കില്ല. നിന്റെ എല്ലാ ശത്രുക്കളിൽനിന്നും ഞാൻ നിനക്കു സ്വസ്ഥത തരും.+
“‘“കൂടാതെ യഹോവ നിനക്കുവേണ്ടി ഒരു ഭവനം* പണിയുമെന്നും+ യഹോവ നിന്നോടു പറയുന്നു.
-