-
1 ദിനവൃത്താന്തം 17:7-10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 “അതുകൊണ്ട് എന്റെ ദാസനായ ദാവീദിനോടു പറയുക: ‘സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “മേച്ചിൽപ്പുറങ്ങളിൽ ആടു മേയ്ച്ച് നടന്ന നിന്നെ എന്റെ ജനമായ ഇസ്രായേലിനു നേതാവാകാൻ ഞാൻ തിരഞ്ഞെടുത്തു.+ 8 നീ എവിടെ പോയാലും ഞാൻ കൂടെയുണ്ടായിരിക്കും.+ നിന്റെ ശത്രുക്കളെയെല്ലാം ഞാൻ നിന്റെ മുന്നിൽനിന്ന് തുടച്ചുനീക്കും.+ നിന്റെ പേര് ഭൂമിയിലെ മഹാന്മാരുടെ പേരുപോലെ കീർത്തിയുള്ളതാക്കും.+ 9 എന്റെ ജനമായ ഇസ്രായേലിനുവേണ്ടി ഒരു സ്ഥലം തിരഞ്ഞെടുത്ത് ഞാൻ അവരെ അവിടെ താമസിപ്പിക്കും. അവർ അവിടെ സ്വസ്ഥമായി കഴിയും. ആരും അവരെ ശല്യപ്പെടുത്തില്ല.+ 10 എന്റെ ജനമായ ഇസ്രായേലിനു ഞാൻ ന്യായാധിപന്മാരെ നിയമിച്ച കാലംമുതൽ+ ദുഷ്ടന്മാർ അവരെ ദ്രോഹിച്ചതുപോലെ ഇനി ദ്രോഹിക്കില്ല. നിന്റെ എല്ലാ ശത്രുക്കളെയും ഞാൻ കീഴടക്കും.+ ‘യഹോവ നിനക്കുവേണ്ടി ഒരു ഭവനം* പണിയും’ എന്നും ഞാൻ നിന്നോടു പറയുന്നു.
-
-
1 ദിനവൃത്താന്തം 28:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 എങ്കിലും ഇസ്രായേലിന് എന്നും രാജാവായിരിക്കാൻവേണ്ടി, എന്റെ അപ്പന്റെ ഭവനത്തിലെ എല്ലാവരിൽനിന്നും ഇസ്രായേലിന്റെ ദൈവമായ യഹോവ എന്നെ തിരഞ്ഞെടുത്തു.+ നായകനായി ദൈവം തിരഞ്ഞെടുത്തത് യഹൂദയെയും+ യഹൂദാഭവനത്തിൽ എന്റെ അപ്പന്റെ ഭവനത്തെയും+ ആയിരുന്നു. ഇസ്രായേലിനു മുഴുവൻ രാജാവാകാൻ എന്റെ അപ്പന്റെ മക്കളിൽവെച്ച് ദൈവം എന്നെ തിരഞ്ഞെടുത്തു.+
-