-
ആവർത്തനം 12:1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 “നിങ്ങളുടെ പൂർവികരുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ദേശത്ത് നിങ്ങൾ ജീവിച്ചിരിക്കുന്ന കാലം മുഴുവൻ ശ്രദ്ധാപൂർവം പാലിക്കേണ്ട ചട്ടങ്ങളും ന്യായത്തീർപ്പുകളും ഇവയാണ്.
-
-
ആവർത്തനം 17:18, 19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 രാജാവ് സിംഹാസനസ്ഥനാകുമ്പോൾ ലേവ്യപുരോഹിതന്മാരുടെ കൈയിൽനിന്ന് ഈ നിയമം വാങ്ങി, ഒരു പുസ്തകത്തിൽ* പകർത്തിയെഴുതി തനിക്കുവേണ്ടി അതിന്റെ ഒരു പകർപ്പ് ഉണ്ടാക്കണം.+
19 “അത് എക്കാലവും രാജാവിന്റെ കൈയിലുണ്ടായിരിക്കുകയും ജീവിതകാലം മുഴുവൻ അതു വായിക്കുകയും വേണം.+ അപ്പോൾ രാജാവ് തന്റെ ദൈവമായ യഹോവയെ ഭയപ്പെടാൻ പഠിക്കുകയും ഈ നിയമത്തിലും ചട്ടങ്ങളിലും പറഞ്ഞിരിക്കുന്ന വാക്കുകളെല്ലാം അനുസരിക്കുകയും പാലിക്കുകയും ചെയ്യും.+
-
-
1 രാജാക്കന്മാർ 2:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 നിന്റെ ദൈവത്തിന്റെ വഴികളിൽ നടക്കുകയും മോശയുടെ നിയമത്തിൽ* എഴുതിയിരിക്കുന്ന ദൈവനിയമങ്ങൾ, കല്പനകൾ, ന്യായത്തീർപ്പുകൾ, ഓർമിപ്പിക്കലുകൾ എന്നിവ അതേപടി അനുസരിക്കുകയും ചെയ്തുകൊണ്ട് നീ നിന്റെ ദൈവമായ യഹോവയോടുള്ള കടമ നിറവേറ്റണം.+ അപ്പോൾ, എന്തു ചെയ്താലും എവിടേക്കു തിരിഞ്ഞാലും നീ വിജയം വരിക്കും.*
-