വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ശമുവേൽ 23:20-23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 യഹോയാദയുടെ മകനായ ബനയ+ ധീരനായ ഒരു പുരു​ഷ​നാ​യി​രു​ന്നു.* ബനയ കെബ്‌സെയേലിൽ+ അനേകം വീരകൃ​ത്യ​ങ്ങൾ ചെയ്‌തു. മോവാ​ബു​കാ​ര​നായ അരി​യേ​ലി​ന്റെ രണ്ട്‌ ആൺമക്കളെ ബനയ വെട്ടി​വീ​ഴ്‌ത്തി. മഞ്ഞുവീ​ഴ്‌ച​യുള്ള ഒരു ദിവസം ഒരു കുഴി​യിലേക്ക്‌ ഇറങ്ങി​ച്ചെന്ന്‌ ഒരു സിംഹത്തെ കൊന്നു.+ 21 ഭീമാകാരനായ ഒരു ഈജി​പ്‌തു​കാ​രനെ​യും ബനയ കൊന്നു. ആ ഈജി​പ്‌തു​കാ​രന്റെ കൈയിൽ ഒരു കുന്തമു​ണ്ടാ​യി​രുന്നെ​ങ്കി​ലും ബനയ വെറുമൊ​രു വടിയു​മാ​യി അയാളു​ടെ നേരെ ചെന്ന്‌ ആ കുന്തം പിടി​ച്ചു​വാ​ങ്ങി അതു​കൊ​ണ്ടു​തന്നെ അയാളെ കൊന്നു. 22 ഇതെല്ലാമാണ്‌ യഹോ​യാ​ദ​യു​ടെ മകനായ ബനയ ചെയ്‌തത്‌. ആ മൂന്നു വീര​യോ​ദ്ധാ​ക്കളെപ്പോ​ലെ ഇയാളും കീർത്തി നേടി. 23 ബനയ ആ മുപ്പതു പേരെ​ക്കാൾ മികച്ചു​നിന്നെ​ങ്കി​ലും ആ മൂന്നു പേരുടെ നിരയി​ലേക്ക്‌ ഉയർന്നില്ല. എങ്കിലും ദാവീദ്‌ ബനയയെ തന്റെ അംഗര​ക്ഷ​ക​രു​ടെ തലവനാ​യി നിയമി​ച്ചു.

  • 1 രാജാക്കന്മാർ 4:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 യഹോയാദയുടെ മകൻ ബനയയായിരുന്നു+ സൈന്യാ​ധി​പൻ. സാദോ​ക്കും അബ്യാ​ഥാ​രും പുരോ​ഹി​ത​ന്മാർ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക