വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ശമുവേൽ 8:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 യഹോയാദയുടെ മകൻ ബനയയായിരുന്നു+ കെരാ​ത്യ​രുടെ​യും പ്ലേത്യരുടെയും+ തലവൻ. ദാവീ​ദി​ന്റെ ആൺമക്കൾ പ്രമു​ഖ​രായ മന്ത്രി​മാ​രാ​യി.*

  • 2 ശമുവേൽ 20:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 ഇസ്രായേൽസൈന്യത്തിന്റെ സർവസൈ​ന്യാ​ധി​പൻ യോവാ​ബാ​യി​രു​ന്നു.+ കെരാ​ത്യ​രുടെ​യും പ്ലേത്യരുടെയും+ അധിപൻ യഹോയാദയുടെ+ മകനായ ബനയയും.+

  • 1 രാജാക്കന്മാർ 1:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 എന്നാൽ സാദോക്ക്‌+ പുരോ​ഹി​ത​നും യഹോ​യാ​ദ​യു​ടെ മകൻ ബനയയും+ നാഥാൻ പ്രവാചകനും+ ശിമെയി,+ രേയി എന്നിവ​രും ദാവീ​ദി​ന്റെ വീരയോദ്ധാക്കളും+ അദോ​നി​യ​യു​ടെ പക്ഷം ചേർന്നില്ല.

  • 1 രാജാക്കന്മാർ 2:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 “യോവാ​ബ്‌ യഹോ​വ​യു​ടെ കൂടാ​ര​ത്തി​ലേക്ക്‌ ഓടി​ച്ചെന്ന്‌ അവിടെ യാഗപീ​ഠ​ത്തിന്‌ അരികെ നിൽക്കു​ന്നു” എന്നു ശലോ​മോൻ രാജാ​വിന്‌ അറിവു​കി​ട്ടി. അപ്പോൾ ശലോ​മോൻ യഹോ​യാ​ദ​യു​ടെ മകൻ ബനയ​യോ​ടു പറഞ്ഞു: “പോയി അയാളെ കൊന്നു​ക​ള​യുക!”

  • 1 ദിനവൃത്താന്തം 27:5, 6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 മൂന്നാം മാസം സേവി​ക്കാൻ നിയമനം ലഭിച്ച മൂന്നാം വിഭാ​ഗ​ത്തി​ന്റെ തലവൻ മുഖ്യ​പു​രോ​ഹി​ത​നായ യഹോയാദയുടെ+ മകൻ ബനയയാ​യി​രു​ന്നു.+ ആ വിഭാ​ഗ​ത്തിൽ 24,000 പേർ. 6 ബനയ മുപ്പതു പേരിൽവെച്ച്‌ വീര​യോ​ദ്ധാ​വും ആ മുപ്പതു പേർക്ക്‌ അധിപ​നും ആയിരു​ന്നു. ബനയയു​ടെ മകൻ അമ്മീസാ​ബാ​ദാ​ണു ബനയയു​ടെ വിഭാ​ഗ​ത്തി​ന്റെ ചുമതല വഹിച്ചി​രു​ന്നത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക