-
2 രാജാക്കന്മാർ 21:2-6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 ഇസ്രായേൽ ജനത്തിന്റെ മുന്നിൽനിന്ന് യഹോവ ഓടിച്ചുകളഞ്ഞ ജനതകളുടെ+ മ്ലേച്ഛമായ ആചാരങ്ങൾ പിന്തുടർന്നുകൊണ്ട്+ മനശ്ശെ യഹോവയുടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്‌തു. 3 അപ്പനായ ഹിസ്‌കിയ നശിപ്പിച്ചുകളഞ്ഞ, ആരാധനാസ്ഥലങ്ങൾ*+ വീണ്ടും നിർമിച്ചു. ഇസ്രായേൽരാജാവായ ആഹാബ് ചെയ്‌തതുപോലെ+ ഒരു പൂജാസ്‌തൂപവും*+ ബാലിനു യാഗപീഠങ്ങളും പണിതു. ആകാശത്തിലെ സർവസൈന്യത്തിന്റെയും മുമ്പാകെ കുമ്പിട്ട് അവയെ സേവിച്ചു.+ 4 യഹോവയുടെ ഭവനത്തിലും+ മനശ്ശെ യാഗപീഠങ്ങൾ പണിതു. “യരുശലേമിൽ ഞാൻ എന്റെ പേര് സ്ഥാപിക്കും”+ എന്ന് യഹോവ പറഞ്ഞത് ഈ ഭവനത്തെക്കുറിച്ചായിരുന്നു. 5 യഹോവയുടെ ഭവനത്തിന്റെ രണ്ടു മുറ്റത്തും+ മനശ്ശെ ആകാശത്തിലെ സർവസൈന്യത്തിനുംവേണ്ടി+ യാഗപീഠങ്ങൾ പണിതു. 6 മനശ്ശെ സ്വന്തം മകനെ ദഹിപ്പിക്കുകയും* മന്ത്രവാദം ചെയ്യുകയും ശകുനം നോക്കുകയും+ ആത്മാക്കളുടെ ഉപദേശം തേടുന്നവരെയും* ഭാവി പറയുന്നവരെയും+ നിയമിക്കുകയും ചെയ്‌തു. യഹോവയുടെ മുമ്പാകെ ഒരുപാടു തെറ്റുകൾ ചെയ്‌ത് ദൈവത്തെ കോപിപ്പിച്ചു.
-