-
ആവർത്തനം 12:30, 31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
30 എന്നാൽ അവർ നിങ്ങളുടെ മുന്നിൽനിന്ന് പരിപൂർണമായി നശിപ്പിക്കപ്പെട്ടശേഷം കെണിയിലകപ്പെടാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക. ‘ഈ ജനതകൾ അവരുടെ ദൈവങ്ങളെ സേവിച്ചിരുന്നത് എങ്ങനെയാണ്’ എന്നു നിങ്ങൾ ചോദിക്കരുത്; ‘എനിക്കും അതുപോലെ ചെയ്യണം’ എന്നു പറഞ്ഞ് നിങ്ങൾ അവരുടെ ദൈവങ്ങളെക്കുറിച്ച് അന്വേഷിക്കാനും പാടില്ല.+ 31 നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ സേവിക്കേണ്ടത് അങ്ങനെയല്ല. കാരണം യഹോവ വെറുക്കുന്ന ഹീനമായ എല്ലാ കാര്യങ്ങളും അവർ തങ്ങളുടെ ദൈവങ്ങൾക്കുവേണ്ടി ചെയ്യുന്നു. അവർ തങ്ങളുടെ ആൺമക്കളെയും പെൺമക്കളെയും തങ്ങളുടെ ദൈവങ്ങൾക്കായി തീയിൽ ദഹിപ്പിക്കുകപോലും ചെയ്യുന്നു!+
-