-
പുറപ്പാട് 25:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 പെട്ടകം എടുത്തുകൊണ്ടുപോകാൻ അതിന്റെ വശങ്ങളിലുള്ള വളയങ്ങളിലൂടെ ആ തണ്ടുകൾ ഇടണം.
-
-
സംഖ്യ 4:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 “പാളയം പുറപ്പെടുമ്പോഴേക്കും അഹരോനും ആൺമക്കളും വന്ന് വിശുദ്ധസ്ഥലവും വിശുദ്ധസ്ഥലത്തെ എല്ലാ ഉപകരണങ്ങളും മൂടിയിട്ടുണ്ടാകണം.+ അതിനു ശേഷം കൊഹാത്തിന്റെ വംശജർ അകത്ത് വന്ന് അവയെല്ലാം കൊണ്ടുപോകണം.+ എന്നാൽ അവർ മരിക്കാതിരിക്കേണ്ടതിനു വിശുദ്ധസ്ഥലത്തുള്ള യാതൊന്നിലും തൊടരുത്.+ ഇവയെല്ലാമാണു സാന്നിധ്യകൂടാരവുമായി ബന്ധപ്പെട്ട് കൊഹാത്തിന്റെ വംശജരുടെ ഉത്തരവാദിത്വങ്ങൾ.*
-
-
1 രാജാക്കന്മാർ 8:3-5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 അങ്ങനെ ഇസ്രായേൽമൂപ്പന്മാരെല്ലാം വന്നു; പുരോഹിതന്മാർ പെട്ടകം ചുമന്നു.+ 4 പുരോഹിതന്മാരും ലേവ്യരും ചേർന്ന് യഹോവയുടെ പെട്ടകവും സാന്നിധ്യകൂടാരവും*+ കൂടാരത്തിലുണ്ടായിരുന്ന വിശുദ്ധമായ എല്ലാ ഉപകരണങ്ങളും കൊണ്ടുവന്നു. 5 ശലോമോൻ രാജാവും രാജാവിന്റെ മുമ്പാകെ കൂടിവന്ന ഇസ്രായേൽസമൂഹം മുഴുവനും പെട്ടകത്തിനു മുന്നിൽ നിന്നു. എണ്ണവും കണക്കും ഇല്ലാത്തത്ര ആടുമാടുകളെ അവിടെ ബലി അർപ്പിച്ചു.+
-