-
1 രാജാക്കന്മാർ 22:29-33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
29 അങ്ങനെ ഇസ്രായേൽരാജാവും യഹൂദാരാജാവായ യഹോശാഫാത്തും രാമോത്ത്-ഗിലെയാദിലേക്കു പോയി.+ 30 ഇസ്രായേൽരാജാവ് യഹോശാഫാത്തിനോടു പറഞ്ഞു: “ഞാൻ വേഷം മാറിയായിരിക്കും യുദ്ധക്കളത്തിലേക്കു പോകുന്നത്. എന്നാൽ അങ്ങ് അങ്ങയുടെ രാജവസ്ത്രം ധരിക്കണം.” അങ്ങനെ ഇസ്രായേൽരാജാവ് വേഷം മാറി യുദ്ധത്തിന് ഇറങ്ങി.+ 31 സിറിയയിലെ രാജാവ് അയാളുടെ 32 രഥനായകന്മാരോട്,+ “നിങ്ങൾ ഇസ്രായേൽരാജാവിനെയല്ലാതെ ചെറിയവനോ വലിയവനോ ആയ മറ്റാരെയും ആക്രമിക്കരുത്” എന്നു കല്പിച്ചിരുന്നു. 32 യഹോശാഫാത്തിനെ കണ്ട ഉടനെ ആ രഥനായകന്മാർ, “ഇവൻതന്നെയാണ് ഇസ്രായേൽരാജാവ്” എന്നു തമ്മിൽത്തമ്മിൽ പറഞ്ഞു. അങ്ങനെ അവർ യഹോശാഫാത്തിനോടു പോരാടാൻ ഒരുങ്ങി. യഹോശാഫാത്ത് അപ്പോൾ സഹായത്തിനായി നിലവിളിച്ചു. 33 അത് ഇസ്രായേൽരാജാവല്ലെന്നു മനസ്സിലാക്കിയപ്പോൾ അവർ യഹോശാഫാത്തിനെ പിന്തുടരുന്നതു നിറുത്തി.
-