-
2 രാജാക്കന്മാർ 11:9-12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 പുരോഹിതനായ യഹോയാദ പറഞ്ഞതു ശതാധിപന്മാർ+ അക്ഷരംപ്രതി അനുസരിച്ചു. അവർ ഓരോരുത്തരും ശബത്തുദിവസം നിയമനമുണ്ടായിരുന്ന തങ്ങളുടെ ആളുകളെയും അന്നു നിയമനമില്ലായിരുന്ന ആളുകളെയും കൂട്ടി യഹോയാദ പുരോഹിതന്റെ അടുത്ത് എത്തി.+ 10 പുരോഹിതൻ യഹോവയുടെ ആലയത്തിലുണ്ടായിരുന്ന, ദാവീദ് രാജാവിന്റെ കുന്തങ്ങളും പരിചകളും എടുത്ത് ശതാധിപന്മാർക്കു കൊടുത്തു. 11 കൊട്ടാരംകാവൽക്കാർ+ ഓരോരുത്തരും ആയുധം കൈയിൽ എടുത്ത് രാജാവിനു ചുറ്റുമായി അവരവരുടെ സ്ഥാനങ്ങളിൽ നിലയുറപ്പിച്ചു. ഭവനത്തിന്റെ വലതുവശംമുതൽ ഇടതുവശംവരെ യാഗപീഠത്തിന്റെയും+ ഭവനത്തിന്റെയും അരികിൽ അവർ നിന്നു. 12 പിന്നെ യഹോയാദ, രാജകുമാരനെ+ പുറത്ത് കൊണ്ടുവന്ന് തലയിൽ കിരീടം* അണിയിച്ചു. സാക്ഷ്യവും*+ രാജകുമാരന്റെ തലയിൽ വെച്ചു. യഹോവാശിനെ രാജാവായി അഭിഷേകം ചെയ്തിട്ട് കൈയടിച്ചുകൊണ്ട് അവർ പറഞ്ഞു: “രാജാവ് നീണാൾ വാഴട്ടെ!”+
-