-
1 രാജാക്കന്മാർ 3:5-9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 ഗിബെയോനിൽവെച്ച് രാത്രി ഒരു സ്വപ്നത്തിൽ യഹോവ ശലോമോനു പ്രത്യക്ഷനായി. ദൈവം ശലോമോനോട്, “നിനക്ക് എന്താണു വേണ്ടത്” എന്നു ചോദിച്ചു.+ 6 ശലോമോൻ പറഞ്ഞു: “എന്റെ അപ്പനായ ദാവീദ് അങ്ങയുടെ മുമ്പാകെ വിശ്വസ്തതയോടും നീതിയോടും ഹൃദയശുദ്ധിയോടും കൂടെ നടന്നതിനാൽ അങ്ങ് അങ്ങയുടെ ദാസനായ ദാവീദിനോട് അചഞ്ചലമായ സ്‌നേഹം കാണിച്ചു. അപ്പന്റെ സിംഹാസനത്തിൽ ഇരിക്കാൻ ഒരു മകനെ നൽകിക്കൊണ്ട്+ ഇന്നും അങ്ങ് ആ അചഞ്ചലസ്നേഹം കാണിക്കുന്നു. 7 എന്റെ ദൈവമായ യഹോവേ, ഇപ്പോൾ ഇതാ, എന്റെ അപ്പനായ ദാവീദിന്റെ സ്ഥാനത്ത് അങ്ങ് അടിയനെ രാജാവാക്കിയിരിക്കുന്നു. ഞാൻ അനുഭവപരിചയമില്ലാത്ത* വെറുമൊരു ബാലനാണല്ലോ.+ 8 അങ്ങ് തിരഞ്ഞെടുത്ത ജനത്തിനു+ മധ്യേ അടിയൻ നിൽക്കുന്നു. അവർ എണ്ണിക്കൂടാത്ത വിധം വലുപ്പമുള്ള ഒരു ജനമാണ്. 9 അതുകൊണ്ട് ശരിയും തെറ്റും വിവേചിച്ചറിഞ്ഞ്+ അങ്ങയുടെ ജനത്തിനു ന്യായപാലനം ചെയ്യാൻ അനുസരണമുള്ള ഒരു ഹൃദയം+ അടിയനു തരേണമേ. അല്ലാതെ അങ്ങയുടെ ഈ മഹാജനത്തിനു* ന്യായപാലനം ചെയ്യാൻ ആർക്കു കഴിയും!”
-