-
2 ദിനവൃത്താന്തം 1:7-10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 ആ രാത്രി ദൈവം ശലോമോനു പ്രത്യക്ഷനായി, “നിനക്ക് എന്താണു വേണ്ടത്” എന്നു ചോദിച്ചു.+ 8 ശലോമോൻ ദൈവത്തോടു പറഞ്ഞു: “അങ്ങ് എന്റെ അപ്പനായ ദാവീദിനോട് അചഞ്ചലമായ സ്‌നേഹം കാണിച്ചു.+ അപ്പന്റെ സ്ഥാനത്ത് എന്നെ രാജാവായി വാഴിക്കുകയും ചെയ്‌തു.+ 9 ദൈവമായ യഹോവേ, എന്റെ അപ്പനായ ദാവീദിനോട് അങ്ങ് ചെയ്‌ത വാഗ്ദാനം നിറവേറ്റേണമേ.+ ഭൂമിയിലെ പൊടിപോലെ അസംഖ്യമായ ഒരു ജനത്തിനു മേലാണല്ലോ അങ്ങ് എന്നെ രാജാവാക്കിയിരിക്കുന്നത്.+ 10 അതുകൊണ്ട് ഈ ജനത്തെ നയിക്കാൻവേണ്ട* അറിവും ജ്ഞാനവും+ എനിക്കു തരേണമേ. അല്ലാതെ അങ്ങയുടെ ഈ മഹാജനത്തിനു ന്യായപാലനം ചെയ്യാൻ ആർക്കു കഴിയും!”+
-