-
2 ദിനവൃത്താന്തം 25:15, 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 അപ്പോൾ യഹോവയുടെ കോപം അമസ്യയുടെ നേരെ ആളിക്കത്തി. ഒരു പ്രവാചകനെ അമസ്യയുടെ അടുത്തേക്ക് അയച്ച് ദൈവം ഇങ്ങനെ ചോദിച്ചു: “സ്വന്തം ജനത്തെപ്പോലും നിന്റെ കൈയിൽനിന്ന് രക്ഷിക്കാൻ കഴിയാതിരുന്ന ആ ദൈവങ്ങളെ നീ എന്തിനാണു സേവിക്കുന്നത്?”+ 16 പ്രവാചകൻ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ രാജാവ് പറഞ്ഞു: “മതി, നിറുത്ത്!+ നിന്നെ ഞങ്ങൾ രാജാവിന്റെ ഉപദേശകനായി നിയമിച്ചിട്ടുണ്ടോ?+ ഇല്ലല്ലോ? എന്തിനാണു വെറുതേ അവരുടെ കൈകൊണ്ട് ചാകുന്നത്?” അപ്പോൾ പ്രവാചകൻ അവിടം വിട്ട് പോയി. പക്ഷേ പോകുന്നതിനു മുമ്പ് പ്രവാചകൻ പറഞ്ഞു: “നീ ഇങ്ങനെ പ്രവർത്തിക്കുകയും എന്റെ ഉപദേശം ശ്രദ്ധിക്കാതിരിക്കുകയും ചെയ്തതുകൊണ്ട് ദൈവം നിന്റെ മേൽ നാശം വരുത്താൻ തീരുമാനിച്ചിരിക്കുന്നെന്നു ഞാൻ അറിയുന്നു.”+
-