-
1 രാജാക്കന്മാർ 7:23-26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 പിന്നീട് അയാൾ ലോഹംകൊണ്ട് വൃത്താകൃതിയിലുള്ള ഒരു കടൽ വാർത്തുണ്ടാക്കി.+ അതിന് അഞ്ചു മുഴം ഉയരവും പത്തു മുഴം വ്യാസവും ഉണ്ടായിരുന്നു. അളവുനൂൽകൊണ്ട് അളന്നാൽ അതിന്റെ ചുറ്റളവ് 30 മുഴം+ വരുമായിരുന്നു. 24 അതിന്റെ വക്കിനു താഴെ ചുറ്റോടുചുറ്റും, ഒരു മുഴത്തിൽ പത്ത് എന്ന കണക്കിൽ കായ്‌കളുടെ+ ആകൃതിയിലുള്ള അലങ്കാരപ്പണിയുണ്ടായിരുന്നു. രണ്ടു നിരയിലുള്ള ഈ അലങ്കാരപ്പണി കടലിന്റെ ഭാഗമായി വാർത്തുണ്ടാക്കിയിരുന്നു. 25 അത് 12 കാളകളുടെ+ പുറത്താണു വെച്ചിരുന്നത്. അവയിൽ മൂന്നെണ്ണം വടക്കോട്ടും മൂന്നെണ്ണം പടിഞ്ഞാറോട്ടും മൂന്നെണ്ണം തെക്കോട്ടും മൂന്നെണ്ണം കിഴക്കോട്ടും തിരിഞ്ഞിരുന്നു. അവയ്‌ക്കു മുകളിലാണു കടൽ സ്ഥാപിച്ചിരുന്നത്. കാളകളുടെയെല്ലാം പിൻഭാഗം കടലിന്റെ മധ്യത്തിലേക്കായിരുന്നു. 26 നാലു വിരൽ കനത്തിലാണു* കടൽ പണിതത്. അതിന്റെ വക്കു പാനപാത്രത്തിന്റെ വക്കുപോലെ, വിരിഞ്ഞ ലില്ലിപ്പൂവിന്റെ ആകൃതിയിലായിരുന്നു. അതിൽ 2,000 ബത്ത്* വെള്ളം നിറയ്ക്കുമായിരുന്നു.
-