-
1 ദിനവൃത്താന്തം 29:21, 22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 പിറ്റെ ദിവസവും അവർ യഹോവയ്‌ക്കു ബലി അർപ്പിക്കുകയും യഹോവയ്‌ക്കു ദഹനയാഗങ്ങൾ+ അർപ്പിക്കുകയും ചെയ്‌തു. അവർ 1,000 കാളക്കുട്ടികളെയും 1,000 ആൺചെമ്മരിയാടുകളെയും 1,000 ആൺചെമ്മരിയാട്ടിൻകുട്ടികളെയും അവയുടെ പാനീയയാഗങ്ങൾ+ സഹിതം അർപ്പിച്ചു. ഇസ്രായേൽ ജനത്തിനുവേണ്ടി അവർ കുറെ ബലികൾ അർപ്പിച്ചു.+ 22 അന്നേ ദിവസവും അവർ യഹോവയുടെ മുമ്പാകെ തിന്നുകുടിച്ച് ആഹ്ലാദിച്ചു.+ രണ്ടാമതും അവർ ദാവീദിന്റെ മകനായ ശലോമോനെ രാജാവാക്കി. യഹോവയുടെ മുമ്പാകെ അവർ ശലോമോനെ അവരുടെ നായകനായും സാദോക്കിനെ പുരോഹിതനായും+ അഭിഷേകം ചെയ്‌തു.+
-