വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 31:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 ധൈര്യവും മനക്കരു​ത്തും ഉള്ളവരാ​യി​രി​ക്കുക.+ അവരുടെ മുന്നിൽ നടുങ്ങു​ക​യോ ഭയപ്പെ​ടു​ക​യോ അരുത്‌.+ കാരണം നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാ​ണു നിങ്ങ​ളോ​ടൊ​പ്പം വരുന്നത്‌. ദൈവം നിങ്ങളെ കൈവി​ടില്ല, ഉപേക്ഷി​ക്കു​ക​യു​മില്ല.”+

  • ആവർത്തനം 31:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 യഹോവ നിനക്കു മുന്നിൽ പോകു​ക​യും നിന്നോ​ടു​കൂ​ടെ​യി​രി​ക്കു​ക​യും ചെയ്യും.+ ദൈവം നിന്നെ കൈവി​ടില്ല, ഉപേക്ഷി​ക്കു​ക​യു​മില്ല. നീ പേടി​ക്കു​ക​യോ ഭയപ്പെ​ടു​ക​യോ വേണ്ടാ.”+

  • യോശുവ 1:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 ധൈര്യവും മനക്കരു​ത്തും ഉള്ളവനാ​യി​രി​ക്കുക.+ കാരണം, ഞാൻ ഈ ജനത്തിനു കൊടു​ക്കുമെന്ന്‌ അവരുടെ പൂർവി​കരോ​ടു സത്യം ചെയ്‌ത ദേശം+ അവർ അവകാ​ശ​മാ​ക്കാൻ അവരെ അവി​ടേക്കു നയി​ക്കേ​ണ്ടതു നീയാണ്‌.

  • യോശുവ 1:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 ധൈര്യവും മനക്കരു​ത്തും ഉള്ളവനാ​യി​രി​ക്കാൻ ഞാൻ നിന്നോ​ടു കല്‌പി​ച്ചി​ട്ടു​ള്ള​തല്ലേ? പേടി​ക്കു​ക​യോ ഭയപര​വ​ശ​നാ​കു​ക​യോ അരുത്‌. കാരണം നീ എവിടെ പോയാ​ലും നിന്റെ ദൈവ​മായ യഹോവ നിന്റെ​കൂടെ​യുണ്ട്‌.”+

  • 2 രാജാക്കന്മാർ 6:16, 17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 എന്നാൽ ദൈവ​പു​രു​ഷൻ പറഞ്ഞു: “പേടി​ക്കേണ്ടാ!+ അവരോ​ടു​കൂ​ടെ​യു​ള്ള​തി​നെ​ക്കാൾ അധികം പേർ നമ്മളോ​ടു​കൂ​ടെ​യുണ്ട്‌.”+ 17 പിന്നെ എലീശ ഇങ്ങനെ പ്രാർഥി​ച്ചു: “യഹോവേ, ഇവന്റെ കണ്ണു തുറ​ക്കേ​ണമേ; ഇവൻ കാണട്ടെ.”+ ഉടനെ യഹോവ ആ ദാസന്റെ കണ്ണു തുറന്നു. അയാൾ നോക്കി​യ​പ്പോൾ അതാ, എലീശ​യ്‌ക്കു ചുറ്റുമുള്ള+ മലകൾ നിറയെ അഗ്നിര​ഥ​ങ്ങ​ളും കുതി​ര​ക​ളും!+

  • 2 ദിനവൃത്താന്തം 20:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 യഹസീയേൽ പറഞ്ഞു: “യഹൂദേ, യരുശ​ലേം​നി​വാ​സി​കളേ, യഹോ​ശാ​ഫാത്ത്‌ രാജാവേ, കേൾക്കുക! യഹോവ നിങ്ങ​ളോട്‌ ഇങ്ങനെ പറയുന്നു: ‘നിങ്ങൾ ഈ വലിയ ജനക്കൂ​ട്ടത്തെ കണ്ട്‌ പേടി​ക്കു​ക​യോ ഭയപ്പെ​ടു​ക​യോ വേണ്ടാ. ഈ യുദ്ധം നിങ്ങളു​ടേതല്ല, ദൈവ​ത്തി​ന്റേ​താണ്‌!+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക