-
2 രാജാക്കന്മാർ 19:14, 15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 ദൂതന്മാരുടെ കൈയിൽനിന്ന് ഹിസ്കിയ ആ കത്തുകൾ വാങ്ങി വായിച്ചു. പിന്നെ യഹോവയുടെ ഭവനത്തിലേക്കു ചെന്ന് അവ* യഹോവയുടെ സന്നിധിയിൽ നിവർത്തിവെച്ചു.+ 15 എന്നിട്ട് ഹിസ്കിയ യഹോവയോട് ഇങ്ങനെ പ്രാർഥിച്ചു:+ “കെരൂബുകൾക്കു മീതെ സിംഹാസനത്തിൽ* ഇരിക്കുന്ന ഇസ്രായേലിന്റെ ദൈവമായ യഹോവേ,+ അങ്ങ് മാത്രമാണു ഭൂമിയിലെ എല്ലാ രാജ്യങ്ങളുടെയും ദൈവം.+ അങ്ങ് ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.
-
-
2 ദിനവൃത്താന്തം 14:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 ആസ ദൈവമായ യഹോവയെ വിളിച്ച് ഇങ്ങനെ അപേക്ഷിച്ചു:+ “യഹോവേ, അങ്ങ് സഹായിക്കുന്നവർ ആൾബലമുള്ളവരാണോ ശക്തിയില്ലാത്തവരാണോ എന്നതൊന്നും അങ്ങയ്ക്കൊരു പ്രശ്നമല്ലല്ലോ.+ ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ സഹായിക്കേണമേ. ഞങ്ങൾ അങ്ങയിൽ ആശ്രയിക്കുന്നു.*+ അങ്ങയുടെ നാമത്തിലാണു ഞങ്ങൾ ഈ സൈന്യത്തിനു നേരെ വന്നിരിക്കുന്നത്.+ യഹോവേ, അങ്ങാണു ഞങ്ങളുടെ ദൈവം. നശ്വരനായ മനുഷ്യൻ അങ്ങയെക്കാൾ ബലവാനാകരുതേ.”+
-