-
എസ്ര 6:3, 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 “കോരെശ് രാജാവിന്റെ വാഴ്ചയുടെ ഒന്നാം വർഷം യരുശലേമിലുള്ള ദൈവഭവനത്തെക്കുറിച്ച് രാജാവ് പുറപ്പെടുവിച്ച ഉത്തരവ്:+ ‘ബലികൾ അർപ്പിക്കാനായി ജൂതന്മാർ ആ ഭവനം പുതുക്കിപ്പണിയട്ടെ. അതിന്റെ അടിസ്ഥാനങ്ങൾ ഉറപ്പിച്ച് 60 മുഴം* ഉയരത്തിലും 60 മുഴം വീതിയിലും അതു പണിതുയർത്തുക.+ 4 മൂന്നു നിര വലിയ കല്ലുകളും അതിനു മുകളിൽ ഒരു നിര തടിയും+ വരുന്ന വിധത്തിൽ വേണം അതു പണിയാൻ. രാജാവിന്റെ ഭവനം അതിന്റെ നിർമാണച്ചെലവുകൾ വഹിക്കുന്നതായിരിക്കും.+
-
-
എസ്ര 6:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 മാത്രമല്ല, ദൈവഭവനം പുതുക്കിപ്പണിയാനായി ജൂതന്മാരുടെ മൂപ്പന്മാർക്കു നിങ്ങൾ ചില സഹായങ്ങൾ ചെയ്തുകൊടുക്കണമെന്നും ഞാൻ ഇതാ ഉത്തരവിടുന്നു: തടസ്സമില്ലാതെ പണി നടത്താൻ+ ആവശ്യമായ പണം നിങ്ങൾ അപ്പപ്പോൾ ഖജനാവിൽനിന്ന്,+ അതായത് അക്കരപ്രദേശത്തുനിന്ന് പിരിച്ച നികുതിയിൽനിന്ന്, അവർക്കു കൊടുക്കണം.
-