-
പുറപ്പാട് 19:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 കൊമ്പുവിളിയുടെ ശബ്ദം കൂടിക്കൂടി വന്നപ്പോൾ മോശ സംസാരിച്ചു. സത്യദൈവത്തിന്റെ ശബ്ദം മോശയ്ക്ക് ഉത്തരമേകി.
-
-
1 രാജാക്കന്മാർ 19:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 എന്നാൽ ദൈവം പറഞ്ഞു: “നീ പുറത്ത് ചെന്ന് പർവതത്തിൽ യഹോവയുടെ മുമ്പാകെ നിൽക്കുക.” അപ്പോൾ അതാ, യഹോവ കടന്നുപോകുന്നു!+ അതിശക്തമായ ഒരു കൊടുങ്കാറ്റ്+ യഹോവയുടെ മുമ്പാകെ പർവതങ്ങളെ പിളർക്കുകയും പാറക്കെട്ടുകളെ തകർക്കുകയും ചെയ്‌തു. എന്നാൽ ആ കാറ്റിൽ യഹോവയില്ലായിരുന്നു. കാറ്റിനു ശേഷം ഒരു ഭൂകമ്പം ഉണ്ടായി.+ എന്നാൽ ഭൂകമ്പത്തിലും യഹോവയുണ്ടായിരുന്നില്ല.
-